Advertisement

2024ലെ തെരഞ്ഞെടുപ്പ് ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്നേക്കും; ചർച്ച തുടങ്ങി തെരഞ്ഞെടുപ്പ് കമ്മിഷൻ

May 1, 2023
Google News 3 minutes Read
2024 Election will be held on April May

2024ലെ പൊതു തെരഞ്ഞെടുപ്പ് ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്നേക്കും. അർധ സൈനിക വിഭാഗങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുരക്ഷയുമായി ബന്ധപ്പെട്ട ആശയവിനിമയം തുടങ്ങി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സൈനികരെ വിന്യസിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇതനുസരിച്ച് ഏതൊക്കെ സംസ്ഥാനങ്ങളിൽ ഏതൊക്കെ വിഭാഗങ്ങളെ വിന്യസിക്കണം എന്നതടക്കം തീരുമാനിക്കും.(2024 Election will be held on April May)

അതേസമയം ഈ വർഷം നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കി. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പാർട്ടി വാഗ്ദാനം ചെയ്യുന്നു. ബിപിഎൽ കാർഡ് ഉടമകൾക്ക് മൂന്ന് പാചക വാതക സിലിണ്ടറുകൾ സൗജന്യമായി നൽകും. ഇതുകൂടാതെ എല്ലാ വാർഡുകളിലും അടൽ ആഹാർ കേന്ദ്രം സ്ഥാപിക്കുമെന്നും എല്ലാ ബിപിഎൽ കാർഡുടമകൾക്കും പോഷകാഹാര പദ്ധതിയിൽ അരലിറ്റർ നന്ദിനി പാൽ നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

Read Also: ബാർ കോഴയിൽ പറഞ്ഞ കാര്യങ്ങളിൽ മരണം വരെ ഉറച്ചുനിൽക്കും; സിബിഐ അന്വേഷിക്കണമെന്ന് ബിജു രമേശ്

7 ‘A’ മുൻനിർത്തിയാണ് ബിജെപിയുടെ പ്രചാരണം. അന്ന, അക്ഷര, ആരോഗ്യ, അഭിവൃദ്ധി, ആദയ, അഭയ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം സംസ്ഥാനത്ത് പാവപ്പെട്ടവർക്ക് 10 ലക്ഷം വീടുകൾ നൽകുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹ്യനീതി ഫണ്ട് പദ്ധതി പ്രകാരം എസ്സി-എസ്ടി സ്ത്രീകൾക്ക് അഞ്ച് വർഷത്തേക്ക് 10,000 രൂപ സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, മുഖ്യമന്ത്രി ബൊമ്മൈ, മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ എന്നിവർ ചേർന്നാണ് പാർട്ടി പ്രകടന പത്രികയായ ‘പ്രജാധ്വനി’ പുറത്തിറക്കിയത്.

Story Highlights: 2024 Election will be held on April May

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here