Advertisement

ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട യുവതി ദുരിതത്തിൽ; ജീവിതം വഴിമുട്ടി

May 1, 2023
Google News 2 minutes Read
beverages corporation terminates employee without notice

സംസ്ഥാന സർക്കാറിന്റെ ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട തിരുവനന്തപുരം സ്വദേശിനി ദുരിതത്തിൽ. 2022 ൽ പിരിച്ചുവിട്ട വനിതാ തൊഴിലാളികളെ തിരിച്ചെടുക്കാൻ നടപടി സ്വീകരിക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പിലാക്കിയില്ല. തൊഴിൽ നഷ്ടമായതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയാണ് ബാലരാമപുരം സ്വദേശിയായ വിജിതക്കും കുടുംബത്തിനും. ( beverages corporation terminates employee without notice )

ഭർത്താവും രണ്ടു മക്കളും അടങ്ങുന്ന കുടുംബമാണ് വിജിതയുടേത്. ബാലരാമപുറം റസൽപുറത്ത് അകെയുണ്ടായിരുന്ന വീട് വർഷണങ്ങൾക്ക് മുൻപ് തകർന്നു. ബിവറേജസ് വെയർ ഹസ്സിൽ ജോലി ചെയ്യുന്നതിനിടെയാണ് കുടുംബം വാടകവീട്ടിലേക്ക് മാറിയത്. 2022 ജൂലൈ 6 ന് വിജിത ഉൾപ്പെടെയുള്ള തിരുവനന്തപുരം സ്വദേശികളായ 8 പേരെ യാതൊരു കാരണവും കൂടാതെ ജോലിയിൽ നിന്ന് പുറത്താക്കി.

‘ഈ ജോലിയായിരുന്നു ഉപജീവനമാർഗം. എങ്ങനെയെങ്കിലും തിരിച്ചു കയറണം’-വിജിത പറഞ്ഞു.

അകാരണമായി പുറത്താക്കിയത് ചൂണ്ടിക്കാട്ടി 8 വനിതാ തൊഴിലാളികളും ഹൈ കോടതിയെ സമീപിച്ചതിന് പിന്നാലെ അനുകൂല വിധി ലഭിച്ചു. മൂന്ന് ആഴ്ചക്കുള്ളിൽ തിരിച്ചെടുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ ഉത്തരവ് നടപ്പിലാക്കിയില്ല. കോർപറേഷൻ മതിയായ രേഖകളില്ലെന്ന പറഞ്ഞു ഒഴിഞ്ഞു മാറുന്നു എന്ന് വിജത.

‘2012 മുതൽ 2018 വരെ അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ടതാണ്. എന്നാൽ അന്വേഷണം വന്നപ്പോൾ ഇത് അറ്റൻഡൻസിൽ ഇല്ലെന്ന് പറയുന്നു’- വിജിത പറഞ്ഞു.

മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് കത്ത് നൽകിയിട്ടും അനുകൂലമായ മറുപടിയും ലഭിച്ചില്ല. എംപ്ലോയ്മെന്റ് എക്‌സ്‌ചെങ് വഴിയും, പി എസ സി വഴിയും മാത്രമാണ് നിയമനം എന്നാണ് ബിവറേജസ് കോര്പറേഷണ് നൽകിയ മറുപടിയിൽ പറയുന്നത്. തങ്ങളെ പുറത്താക്കി പുതിയ ആളുകൾക്ക് താത്കാലിക അടിസ്ഥാനത്തിൽ ജോലി നൽകിയത് എന്തിനെന്നാണ് വിജിതയുടെ ചോദ്യം.

Story Highlights: beverages corporation terminates employee without notice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here