‘കക്കുകളി നാടകം കാണാതെയാണ് പലരും വിമർശിക്കുന്നത്’; എന്ത് സംഭവിച്ചാലും നാടകം ഉന്നയിച്ച ചോദ്യങ്ങൾ നിലനിൽക്കുമെന്ന് സംവിധായകൻ

കക്കുകളി നാടകവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സംവിധായകൻ ജോബ് മഠത്തിൽ. നാടകത്തിൽ ക്രൈസ്‌തവ സന്യാസത്തെ അപകീർത്തിപ്പെടത്തുന്നത് ഏത് ഭാഗത്താണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാടകം കാണാതെയാണ് പലരും ഇപ്പോഴും വിമർശിക്കുന്നത്.
പ്രദർശന വേദികളിൽ നാടകത്തെ ചേർത്തുപിടിക്കുന്നത് വിശ്വാസികളാണെന്ന് അദ്ദേഹം പറഞ്ഞു.
കക്കുകളി അടങ്ങിയ കഥാസമാഹാരത്തിന് 2019ൽ കെ.സി.ബി.സി അവാർഡ് നൽകിയിരുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നാടകത്തിന്‍റെ ഭാവിയിൽ ആശങ്കയുണ്ട്. എന്ത് സംഭവിച്ചാലും നാടകം ഉന്നയിച്ച ചോദ്യങ്ങൾ നിലനിൽക്കുമെന്ന് ജോബ് മഠത്തിൽ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: ‘കക്കുകളി’ നാടകം ആശങ്കാജനകം; ക്രൈസ്തവ സഭകളെ പിന്തുണച്ച് കെ.സുധാകരൻ
അതേസമയം കക്കുകളി വിവാദത്തിൽ ക്രൈസ്തവ സഭകളെ പിന്തുണച്ച് കെ സുധാകരൻ രംഗത്തെത്തിയിരുന്നു. കേരളത്തിൻറെ മുന്നേറ്റങ്ങളിൽ നിസ്തുലമായ പങ്കുവഹിച്ചവരാണ് ക്രിസ്ത്യൻ സമൂഹം. ‘കക്കുകളി’ നാടകം ആശങ്കാജനമാണ്. ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾക്ക് സർക്കാർ നൽകുന്നത് പുല്ലുവില. സർക്കാർ തന്നെ നാടകം പ്രചരിപ്പിക്കാൻ ഇറങ്ങുന്നത് അപകടകരമായ പ്രവണതയാണ്. മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം പിടിക്കാൻ നടക്കുന്ന സിപിഐഎമ്മും ബിജെപിയും നാടകം മുതലെടുക്കും. ഇക്കാര്യം അണിയറ പ്രവർത്തകർ തിരിച്ചറിയണമെന്നും കെ സുധാകരൻ പറഞ്ഞു.
Story Highlights: Director job madathil reacts kakkukali nadakam controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here