Advertisement

ഡോ. കെ രാജ് കുമാർ അന്തരിച്ചു

May 1, 2023
Google News 1 minute Read

തലയോലപ്പറമ്പ് മെഡിസിറ്റി ഡയറക്ടർ സിലോൺ കവല കൊല്ലാപറമ്പിൽ ഡോ. കെ രാജ് കുമാർ അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് മേയ് ഒന്നിന് രാവിലെയായിരുന്നു അന്ത്യം.

സ്റ്റേറ്റ് പീഡിയാട്രിക് കൺസൾട്ടൻ്റായി വിരമിച്ച ശേഷം വൈക്കത്ത് വി.എസ്.എമ്മിലും മെഡിസിറ്റിയിലും സേവനമനുഷ്ഠിച്ചു.

രണ്ട് മാസം മുമ്പ് പാലക്കാട് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ച ഡോ സൂരജ് കെ. രാജ് മൂത്ത മകനായിരുന്നു. ഡോ. സ്വരൂപ് കെ രാജ് , ഡോ. സനൂപ് കെ രാജ് എന്നിവരാണ് മറ്റ് മക്കൾ. ഭാര്യ: കുമാരി സുമംഗല . ഡോ. ശ്രീജ സൂരജ്, ഡോ. ജീതു തമ്പി , ഡോ. അനിത എന്നിവർ മരുമക്കളാണ്. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.

Story Highlights: Dr. Raj Kumar passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here