‘നോട്ട് ഫിനിഷ്ഡ്’; കേദാർ ജാദവിനെ ടീമിലെത്തിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

മുതിർന്ന താരം കേദാർ ജാദവിനെ ടീമിലെത്തിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ദുർബലമായ മധ്യനിരയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡേവിഡ് വില്ലിയ്ക്ക് പകരമാണ് ആർസിബി വെറ്ററൻ താരത്തെ ടീമിലെത്തിച്ചത്. പരുക്കേറ്റ വില്ലിക്ക് പകരമാണ് താരത്തെ ടീമിലെത്തിച്ചത് എന്ന് ആർസിബി അറിയിച്ചു. ഇന്ന് ലക്നൗവിനെതിരെ നടക്കുന്ന മത്സരത്തിൽ താരം കളിക്കുമോ എന്ന് ഉറപ്പില്ല.
വിവിധ ഐപിഎൽ ടീമുകളുടെ ഭാഗമായിരുന്ന ജാധവ് 2021ലാണ് അവസാനമായി ടൂർണമെൻ്റിൽ കളിച്ചത്. 2021ൽ സൺറൈസേഴ്സ് ടീമിലെത്തിച്ച താരം സീസണിൽ ആറ് മത്സരങ്ങൾ കളിച്ച് 105.76 സ്ട്രൈക്ക് റേറ്റിൽ 55 റൺസ് മാത്രമാണ് നേടിയത്. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ്, കൊച്ചി ടസ്കേഴ്സ് കേരള, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ചെന്നൈ സൂപ്പർ കിംഗ്സ് തുടങ്ങിയ ടീമുകൾക്കായി കളിച്ചിട്ടുള്ള താരം 93 മത്സരങ്ങളിൽ നിന്ന് 123.17 സ്ട്രൈക്ക് റേറ്റിലും 22.15 ശരാശരിയിലും 1196 റൺസ് ആണ് ആകെ നേടിയത്.
🔊 ANNOUNCEMENT 🔊
— Royal Challengers Bangalore (@RCBTweets) May 1, 2023
Indian all-rounder Kedar Jadhav replaces injured David Willey for the remainder of #IPL2023.
Welcome back to #ನಮ್ಮRCB, Kedar Jadhav! 🙌#PlayBold @JadhavKedar pic.twitter.com/RkhI9Tvpi1
Story Highlights: rcb signed kedar jadhav
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here