Advertisement

സാമ്പത്തിക പ്രതിസന്ധി: മൂന്ന് ദിവസത്തെ ഗോ ഫസ്റ്റ് വിമാനങ്ങൾ റദ്ദാക്കി; പ്രവാസികൾ ദുരിതത്തിൽ

May 2, 2023
Google News 2 minutes Read
Go First Aeroplane

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കി ഗോ ഫസ്റ്റ് എയർലൈൻസ്. മെയ് 3, 4, 5 ദിവസങ്ങളിലെ സർവീസുകളാണ് റദ്ദാക്കിയത്. ഇന്ധന കമ്പനികൾക്കു നൽകേണ്ട കുടിശ്ശിക ദിനം പ്രതി വർദ്ധിക്കുന്നതിനെ തുടർന്നാണ് സർവീസുകൾ നിർത്താനുള്ള തീരുമാനം ഗോ ഫസ്റ്റ് എയർലൈൻസ് എടുത്തത്. കൂടാതെ, അമേരിക്ക ആസ്ഥാനമായുള്ള ജെറ്റ് എഞ്ചിൻ നിർമ്മാതാക്കളായ പ്രാറ്റ് ആൻഡ് വിറ്റ്‌നി എഞ്ചിനുകൾ വിതരണം ചെയാതിരുന്നതും ഈ റദ്ദാക്കലിന് കാരണമാണ്. Go First Cancels Three-Day Flights Amid Financial Crisis

കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന ഗോ ഫസ്റ്റ് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയൊരു ആശ്വാസമായിരുന്നു. അതിനാൽ, വിമാനങ്ങൾ റദ്ദാക്കാനുള്ള തീരുമാനം അവർക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. അടുത്ത ദിവസങ്ങളിൽ അബുദാബിയിലേക്കും ദുബായിലേക്കും ഗോ ഫസ്റ്റിൽ പറക്കേണ്ട നിരവധി യാത്രക്കാർ മറ്റ് വിമാനങ്ങളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നുണ്ട്. അവസാന മിനിറ്റുകളിൽ ടിക്കറ്റുകൾ റദ്ദാക്കിയതിനാൽ എയർലൈൻസിന് എതിരെ കടുത്ത പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

Read Also: ബ്രഹ്മപുരത്തേക്ക് ജൈവമാലിന്യം എടുക്കില്ല; കൊച്ചിയിൽ ഇന്ന് മുതൽ മാലിന്യ നീക്കം പ്രതിസന്ധിയിലാകും

വിമാനനിർമ്മാണ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്‌നിയുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് ഗോ ഫസ്റ്റിന്റെ പകുതിയിലേറെ വിമാന സർവീസുകളും പ്രതിസന്ധിയിലായതോടെ കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണ് എയർലൈൻ രേഖപ്പെടുത്തിയത്. ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്ററിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഗോ ഫസ്റ്റിന്റെ വിപണി വിഹിതം ജനുവരിയിൽ രേഖപ്പെടുത്തിയ 8.4 ശതമാനത്തിൽ നിന്ന് മാർച്ചിൽ 6.9 ശതമാനമായി ഇടിഞ്ഞു.

Story Highlights: Go First Cancels Three-Day Flights Amid Financial Crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here