Advertisement

രാവിലെ കട തുറന്നപ്പോള്‍ 13,000 രൂപ കാണാനില്ല; സിസിടിവിയില്‍ കുടുങ്ങി ‘കുഞ്ഞന്‍ കള്ളന്‍’

May 2, 2023
Google News 3 minutes Read
Rat steals Rs 13000 cash from grocery shop

പലചരക്ക് കടയില്‍ നിന്ന് 13,000 രൂപ മോഷ്ടിച്ച് എലി. കൊല്‍ക്കത്തിയിലെ മിഡ്‌നാപൂരിലാണ് സംഭവം. കടയില്‍ പണം സൂക്ഷിച്ചിരുന്ന ഡ്രോയറിലെ വിടവിലൂടെയായിരുന്നു എലി വിദഗ്ധമായി പണം ‘മോഷ്ടിച്ചത്’. മോഷ്ടിച്ച പണം രഹസ്യമായി ഒരിടത്ത് ഒളിപ്പിക്കുകയും ചെയ്തു. എലിയുടെ മോഷണരംഗങ്ങള്‍ കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പരിശോധനയില്‍ എലിയുടെ മാളത്തില്‍ നിന്ന് 12,700 രൂപയാണ് ഉടമയ്ക്ക് തിരികെ ലഭിച്ചത്.(Rat steals Rs 13000 cash from grocery shop)

മിഡ്‌നാപൂരിലെ അമല്‍ കുമാര്‍ മൈത്തി എന്ന പലചരക്ക് വ്യാപാരിയുടെ കടയിലാണ് എലിയുടെ മോഷണം. എല്ലാ ദിവസവും പോലെ ബുധനാഴ്ചയും അമല്‍കുമാര്‍ രാത്രിയോടെ കടയടച്ചു. പിറ്റേന്ന് രാവിലെ 9 മണിയോടെ കട തുറന്നപ്പോഴാണ് കളക്ഷനില്‍ കുറവുണ്ടെന്ന് അറിയുന്നത്.

‘ഒരു ജോലിക്കാരന്‍ മാത്രമാണ് കടയില്‍ ഉണ്ടായിരുന്നത്. അവനെ എനിക്ക് അവിശ്വസിക്കാന്‍ തോന്നിയില്ല. മാത്രമല്ല പണം സൂക്ഷിക്കുന്ന ഡ്രോയറിന്റെ ചാവി എന്റെ കൈവശം തന്നെയുണ്ടായിരുന്നു. മൈതി പറഞ്ഞു. പൊലീസില്‍ പരാതിപ്പെടുന്നതിന് മുന്‍പ് സിസിടിവി പരിശോധിച്ചു. നാല് സിസിടിവി ക്യമാറകളും പരിശോധിച്ചപ്പോള്‍ ആദ്യം പ്രത്യേകിച്ച് ഒന്നും കണ്ടില്ല. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് കള്ളന്‍ എലിയാണെന്ന് മനസിലായത്.

Read Also: എറണാകുളത്തെ കഞ്ചാവ് വേട്ട; പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച ഗ്രേഡ് എസ്ഐ അറസ്റ്റിൽ

എലി നോട്ടുകള്‍ കടിച്ചെടുത്ത് ഒരു കുഴിയില്‍ പോകുന്നതാണ് സിസിടിവിയില്‍ കാണുന്നത്. അല്‍പ്പസമയത്തിനകം വീണ്ടും പുറത്തുവരികയും വീണ്ടും നോട്ടെടുക്കുകയും ചെയ്തു. 12,700 രൂപയാണ് എലിയുടെ മാളത്തില്‍ നിന്ന് തിരികെ കിട്ടിയതെന്ന് കടയുടമ പറഞ്ഞു.എന്നാല്‍ 300 രൂപ ഇപ്പോഴും കാണാനില്ലെന്നും അമല്‍കുമാര്‍ പറഞ്ഞു

Story Highlights: Rat steals Rs 13000 cash from grocery shop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here