Advertisement

സവർക്കറിനെതിരായ പരാമർശത്തിലും രാഹുൽ ഗാന്ധിക്ക് തിരിച്ചടി; കേസെടുക്കാൻ നിർദ്ദേശിച്ച് കോടതി

May 2, 2023
Google News 2 minutes Read
Savarkar Investigation Rahul Gandhi

വിഡി സവർക്കറിനെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ ലക്നൗ കോടതിയുടെ ഉത്തരവ്. ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയിൽ വച്ച് സവർക്കറിനെതിരെ നടത്തിയ പരാമർശത്തിലാണ് രാഹുലിനെതിരെ കേസെടുക്കാൻ അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അംബരിഷ് കുമാർ ശ്രീവസ്തവ സഫ്ദർ ജംഗ് പൊലീസിനോട് ഉത്തരവിട്ടത്. (Savarkar Investigation Rahul Gandhi)

സവർക്കർ ബ്രിട്ടീഷുകാരുടെ സേവകൻ ആയിരുന്നെന്നും അവരിൽ നിന്ന് പെൻഷൻ വാങ്ങിയിരുന്നു എന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. സവർക്കറെ രാഹുൽ ഗാന്ധി അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ കോടതിയിൽ പരാതി നൽകുകയായിരുന്നു.

അതേസമയം, അപകീർത്തി കേസിൽ രാഹുൽ ​ഗാന്ധിക്ക് തിരിച്ചടി നേരിട്ടു. കേസിൽ ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടു രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ഗുജറാത്ത് ഹൈക്കോടതി വേനലവധിക്കുശേഷം വിധി പറയാമെന്ന് വ്യക്തമാക്കി. കേസിൽ ഇടക്കാല ആശ്വാസം അനുവദിക്കാൻ ആകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. കേസ് വേനലവധിക്ക് ശേഷമേ ഇനി പരിഗണിക്കൂ. രാഹുൽ ഗാന്ധിയുടെ ഹർജി പരിഗണച്ചത് ജസ്റ്റിസ് ഹേമന്ത് പ്രച്‍ച്ഛക് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ്. കേസിൽ ഇടക്കാല സ്റ്റേ നിഷേധിച്ചതോടെ ലോക്സഭയിൽ രാഹുൽ ഗാന്ധിക്കുള്ള അയോഗ്യത തുടരും.

Read Also: രാഹുൽ ​ഗാന്ധിക്ക് എതിരെയുള്ള അപകീർത്തി കേസ്; ഇടക്കാല സ്റ്റേ അനുവദിക്കാതെ ഗുജറാത്ത് ഹൈക്കോടതി

വേനലവധി പ്രമാണിച്ചു മെയ് അഞ്ചിനു അടക്കുന്ന കോടതി ജൂൺ അഞ്ചിനാണ് തുറക്കുക. രാഹുൽ ഗാന്ധിക്കായി കോടതിയിൽ ഹാജരായത് മനു അഭിഷേക് സിങ്‍വിയാണ്. അപകീർത്തി കേസി ഇടക്കാല വിധി വേണമെന്ന് മനു അഭിഷേക് സിങ്‍വി വാദിച്ചെങ്കിലും കോടതി ഇത് നിരസിക്കുകയായിരുന്നു. കേസിൻ്റെ നടപടിക്രമങ്ങളുടെ രേഖകളുടെ യഥാർത്ഥ പകർപ്പ് ഹാജരാക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി വിചാരണാ കോടതിയോട് നിർദേശിച്ചു. അപകീർത്തിക്കേസിലെ തനിക്കെതിരായ വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ​ഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതിയും തള്ളിയിരുന്നു.

കർണാടകത്തിലെ കോലാറിൽ 2019ൽ നടത്തിയ പ്രസംഗമാണ് രാഹുൽ ഗാന്ധിക്ക് വിനയായത്. “നീരവ് മോദിയോ, ലളിത് മോദിയോ, നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദിയുള്ളത്?. ഇനിയും തെരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും”- എന്നായിരുന്നു രാഹുലിൻ്റെ പ്രസംഗം.

Story Highlights: Remarks Savarkar Investigation Rahul Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here