Advertisement

എം. വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്; കോടതിയിൽ കാണാമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

May 2, 2023
Google News 4 minutes Read
Images of swapna suresh and mv govindan

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്. കേസ് കൊടുത്ത വിരട്ടാമെന്നത് സ്വപ്നത്തിൽ മാത്രമേ നടക്കുകയുള്ളൂ എന്ന് സ്വപ്ന പോസ്റ്റിലൂടെ വ്യക്തമാക്കി. കോർട്ട് ഫീ അടച്ച് 10 കോടി നഷ്ടപരിഹാരം ചോദിച്ചുള്ള കേസ് സിവിൽ കോടതിയിലും കൊടുക്കണം എന്ന് സ്വപ്ന പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. Swapna Suresh challenges MV Govindan on Facebook

പോസ്റ്റിന്റെ പൂർണരൂപം:

ഗോവിന്ദൻ… കോടതിയിലേക്ക് സ്വാഗതം.
ഗോവിന്ദൻ ഇനി നമുക്ക് കോടതിയിൽ കാണാം.
കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്ന് സ്വപ്ന അങ്ങയെ അറിയിക്കുന്നു.
എന്റെ അപേക്ഷ അങ്ങ് 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും കേസ് കൊടുക്കണം എന്നാണ്.
ഗോവിന്ദനെ കോടതിയിൽ വെച്ച് കാണാൻ ഞാൻ കാത്തിരിക്കുന്നു.
This time it’s only in malayalam, as it is only for Mr. MALAYALEE Govindan, I want him to understand my message very clearly!!!!!

Story Highlights: Swapna Suresh challenges MV Govindan on Facebook

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here