Advertisement

എടവണ്ണയിൽ വെടിയേറ്റ് യുവാവിൻറെ മരണം; ഒരാൾ കൂടി അറസ്റ്റിൽ

May 2, 2023
Google News 3 minutes Read
Ridhan and arrested accused

മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യുപി സ്വദേശി കുർശിദ് ആലം ആണ് പിടിയിലായത്. കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാന് തോക്ക് നൽകിയത് ഇയാൾ ആണെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം അഞ്ചായി. Youth Shot Dead in Edavanna: Police Arrest Another Suspect

റിദാൻ ബാസിലിനെ വെടിവെക്കാൻ മുഖ്യപ്രതി മുഹമ്മദ് ഷാൻ ഉപയോഗിച്ച തോക്ക് യുപി സ്വദേശിയിൽ നിന്നാണ് വാങ്ങിയത് എന്ന് ഷാൻ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് യുപി ഹാപ്പൂർ ഖുറാനയിൽ നിന്ന് കുർശിദ് ആലമിനെ അന്വേഷണ സംഘം പിടികൂടിയത്.

നാട്ടിൽ ബിസിനസ് നടത്തുന്നുണ്ടെന്നും സുരക്ഷക്കായി തോക്ക് ആവശ്യമാണെന്നും ധരിപ്പിചാണ് മുഹമ്മദ് ഷാൻ തോക്ക് വാങ്ങിയത്. ഒരു ലക്ഷത്തി പതിനായിരം രൂപക്ക് 8 റൗണ്ട് നിറക്കാൻ ശേഷിയുള്ള പിസ്റ്റളും 20 റൗണ്ടും നൽകി. യൂടൂബിൽ നോക്കി തോക്കിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കിയ ഷാൻ നിർമാണത്തിലിരിക്കുന്ന തന്റെ വീട്ടിൽ വെച്ച് പരിശീലനവും നടത്തി.

ഷാനും കുർശിദും നേരത്തെ സൗദിയിൽ ഒരുമിച്ചു ജോലി ചെയ്തിരുന്നു. ബഹ്‌റിനിൽ നിന്നും സൗദിയിലേക്ക് ഷാന് വേണ്ടി മദ്യം കടത്തിയതിന് കുർശിദ് പിടിക്കപ്പെട്ടിരുന്നു. 6 മാസം ജയിൽ ശിക്ഷ അനുഭവിച്ച ഇരുവരെയും സൗദി നാടുകടത്തി. റിദാനെ കൊല്ലാൻ പദ്ധതിയിട്ട ഷാൻ കഴിഞ്ഞ മാർച്ചിലാണ് തോക്കിനായി കുർശിദിനെ വീണ്ടും ബന്ധപ്പെട്ടത് എന്ന് പൊലീസ് പറഞ്ഞു.

Read Also: ഒമാനിൽ സന്ദർശക വിസയിലെത്തിയ മലയാളി യുവതി മരിച്ചു

കഴിഞ്ഞ മാസം 22 നാണ് റിദാൻ ബാസിലിനെ വെടിയേറ്റ് മരിച്ച നിലയിൽ എടവണ്ണ ചെമ്പക്കുത്ത് മലയിൽ കണ്ടെത്തിയത്. കേസിൽ ആദ്യം എടവണ്ണ സ്വദേശി മുഹമ്മദ് ഷാനെയും പിന്നാലെ ഷാന് സാമ്പത്തിക സഹായമടക്കം നൽകിയ മുണ്ടേങ്ങര സ്വദേശി എൻ.പി. അബ്ദു റഹൂഫ്, തിരുവാലി സ്വദേശി അനസ്, കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി അഫ്നാസ് അറസ്റ്റിലായത്.

Story Highlights: Youth Shot Dead in Edavanna: Police Arrest Another Suspect

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here