Advertisement

100% കൃത്യനിഷ്ഠയും ഉത്തരവാദിത്തബോധവും; അടുത്ത സിനിമയില്‍ ആദ്യമെ‌ടുക്കുക ഷൈനിനെ: ബി. ഉണ്ണികൃഷ്ണന്‍

May 3, 2023
Google News 2 minutes Read
b-unnikrishnan-praises-shine-tom-chacko

ഷൈൻ ടോം ചാക്കോ വളരെ കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള നടനെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണന്‍. അടുത്ത സിനിമയെടുക്കുമ്പോൾ ഷൈനിനെ ആദ്യം പരിഗണിക്കുമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. വി കെ പ്രകാശ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നീ നടന്മാർ സഹകരിക്കുന്നില്ലെന്നറിയിച്ച് സിനിമാ സംഘാടനകൾ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് ബി ഉണ്ണികൃഷ്ണന്റെ പ്രസ്താവന.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

‘ഞാന്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ കാസ്റ്റിങ്ങിലെ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേതായിരിക്കും. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് ഞാൻ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങൾ ഇപ്പോൾ അന്തരീക്ഷത്തിലുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ 100 ശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈൻ ടോം ചാക്കോ’. ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

Story Highlights: B Unnikrishnan praises shine tom chacko

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here