സിനിമ റിഹേഴ്സലിനിടെ അപകടം; നടൻ വിക്രമിന്റെ വാരിയെല്ലിന് പരുക്ക്

സിനിമ ചിത്രീകരണത്തിനിടെ നടൻ ചിയാൻ വിക്രമിന് പരുക്ക്. പുതിയ ചിത്രമായ തങ്കലാൻ എന്ന ചിത്രത്തിനുവേണ്ടിയുള്ള റിഹേഴ്‌സലിനിടെ പരുക്കുപറ്റിയതായാണ് വിവരം. വാരിയെല്ലിനാണ് പരുക്കേറ്റിരിക്കുന്നത്. അപകടത്തിൽ വിക്രമിന്റെ വാരിയെല്ലിന് ഒടിവ് പറ്റിയതായി മനേജർ സൂര്യനാരായണൻ ട്വീറ്റ് ചെയ്തു. അപകടത്തെ തുടര്‍ന്ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു.(Chiyan Vikram Suffers Rib Injury While Rehearsing For New Film)
ചിത്രീകരണത്തിൽ നിന്ന് കുറച്ചുനാളത്തേക്ക് വിക്രം വിട്ടുനിൽക്കുമെന്ന് അദ്ദേഹത്തിന്റെ മനേജർ അറിയിച്ചു. പൂർണ ആരോഗ്യവാനായി ഉടൻ തന്നെ തിരിച്ചെത്തുമെന്ന് വിക്രം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
തന്നോടുള്ള സ്‌നേഹത്തിന് എല്ലാവരോടും വിക്രം നന്ദി അറിയിച്ചെന്നും എത്രയും വേഗം തിരിച്ചെത്തുമെന്ന് വാഗ്ദാനം ചെയ്തതായും സൂര്യനാരായണൻ ട്വീറ്റ് ചെയ്തു. പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. ചിത്രത്തിനായി വന്‍ മേക്കോവര്‍ ആണ് നടന്‍ നടത്തിയിരിക്കുന്നത്.
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രങ്ങളാകുന്നു. ‘തങ്കലാൻ’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്.
Story Highlights: Chiyan Vikram Suffers Rib Injury While Rehearsing For New Film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here