Advertisement

എൻ്റെ കേരളം മെഗാ പ്രദർശന വിപണന മേള; കാസർഗോഡ് മെയ് 9 വരെ

May 3, 2023
Google News 3 minutes Read
Ente Keralam Mega Exhibition; Kasaragod till 9th May

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായ എൻ്റെ കേരളം മെഗാ പ്രദർശന വിപണന മേളയ്ക്ക് കാസർഗോഡ് തുടക്കം. കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് മേള. മെയ് 9 വരെ നടക്കുന്ന മേളയിൽ സർക്കാർ വകുപ്പുകളുടെയും സ്വകാര്യ-സഹകരണ മേഖലയിലെയും വിവിധ സംരഭകരുടെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും വിപണനവും നടക്കും. (Ente Keralam Mega Exhibition; Kasaragod till 9th May)

മേളയുടെ ഭാഗമായി കോട്ടച്ചേരി പഴയ ബസ് സ്റ്റാൻഡ് മുതൽ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡുവരെ സാംസ്‌കാരിക ഘോഷയാത്ര നടത്തി. വൈകീട്ട് അഞ്ചിന് മന്ത്രി അഹമ്മദ് ദേവർകോവിൽ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈകീട്ട് ഏഴിന് സമീർ ബിൻസിയും ഇമാം മജ്ബൂറും അവതരപ്പിക്കുന്ന സൂഫി സംഗീത സദസ്സ് നടക്കും. സർക്കാർ വകുപ്പുകളുടെ 89 സ്റ്റാളുകൾ ഉൾപ്പെടെ 189 സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.

നാലിന് രാവിലെ 10 മുതൽ വിവിധ വിഷയങ്ങളിൽ സെമിനാർ നടക്കും. അഞ്ചിന് രാവിലെ 10.30-ന് ജില്ലാ ലൈബ്രറി കൗൺസിലുമായി സഹകരിച്ച് പുസ്തകമേള എഴുത്തുകാരൻ ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ആറിന് ഉച്ചയ്ക്ക് 12-ന് വിവിധ മേഖലകളിൽ ദേശീയ പുരസ്കാരം നേടിയ യുവാക്കളെ ആദരിക്കും. സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനംചെയ്യും. ഏഴിന് രാവിലെ 10.30-ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കേരള സാഹിത്യ അക്കാദമി അംഗം ഇ.പി.രാജഗോപാലൻ ഉദ്ഘാടനം ചെയ്യും.

വൈകീട്ട് നാലിന് ജില്ലയിലെ ചലിച്ചിത്ര പ്രവർത്തകരുടെ പ്രതിഭാസംഗമം. വൈകീട്ട് ഏഴിന് മെന്റലിസ്റ്റ് ആദിയുടെ പ്രകടനവുമുണ്ടാകും. എട്ടിന് രാവിലെ 10.30-ന് വനിതാശിശു വികസനവകുപ്പിന്റെ സെമിനാർ, ക്വിസ്. 11.30-ന് ശിശുമന്ദിരത്തിലെ കുട്ടികളുടെയും ഉച്ചയ്ക്ക് രണ്ടിന് വനിതാ ജീവനക്കാരുടെയും കലാപരിപാടികൾ. വൈകീട്ട് ഏഴിന് നടൻ സന്തോഷ് കീഴാറ്റൂരിന്റെ ഏകപാത്ര നാടകം പെൺനടൻ.

ഒൻപതിന് രാവിലെ 11-ന് യുവസഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സമാപന സമ്മേളനം. മേളയുടെ വിവിധ ദിവസങ്ങളിലായി വൈകീട്ട് അഞ്ചുമുതൽ ഏഴുവരെ ജില്ലയിലെ കലാകാരൻമാരുടെ പരിപാടികൾ അവതരിപ്പിക്കും.

Story Highlights: Ente Keralam Mega Exhibition; Kasaragod till 9th May

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here