കടബാധ്യതയെ തുടർന്ന് വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു

വയനാട്ടിൽ കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ മരിച്ചു. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യ ആണ് മരിച്ചത്. അൻപത്തിയഞ്ച് വയസായിരുന്നു. കടബാധ്യത ഉണ്ടായിരുന്നുവെന്നും വാഴ കൃഷി നശിച്ചതോടെ വലിയ മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചിരുന്നു. Farmer in Wayanad Commits Suicide Due to Debt Burden
രണ്ട് ദിവസം മുമ്പാണ് വിഷം കഴിച്ച് അവശനായ നിലയിൽ കണ്ടെത്തിയത്. കൽപറ്റയിലെ ആശുപ്ത്രിയിൽ ചികിത്സയിലായിരുന്നു. ദേവസ്യയുടെ ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് ഇന്നലെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
Read Also: സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി; മുൻ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്
കഴിഞ്ഞ വേനൽ മഴയിലും കാറ്റിലും സൈജന്റെ അറുനൂറോളം നേന്ത്രവാഴകൾ നശിച്ചിരുന്നു. ഇതോടെ ലക്ഷകണക്കിന് രൂപയുടെ നഷ്ടം അദ്ദേഹത്തിന് ഉണ്ടായി. കൃഷിക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമായി തരിയോട് കോർപറേറ്റീവ് ബാങ്കിൽ നിന്നും ഗ്രാമീണ ബാങ്കിൽ നിന്നും വായ്പയെടുത്ത ദേവസ്യക്ക് 18 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ഇത് തിരിച്ചടക്കാൻ സാധിക്കാത്തതാണ് മരണത്തിന് കാരണമായതെന്ന് ആരോപണങ്ങൾ ഉണ്ട്.
Story Highlights: Farmer in Wayanad Commits Suicide Due to Debt Burden
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here