Advertisement

സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി; മുൻ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്

May 1, 2023
Google News 2 minutes Read
cyber bullying; woman committed suicide kottayam

സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ജീവനൊടുക്കി. കോട്ടയത്താണ് സംഭവം. കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിരയാണ് ആത്മഹത്യ ചെയ്തത്. മരണത്തിൽ യുവതിയുടെ മുൻ സുഹൃത്തായ അരുൺ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്. ( cyber bullying; woman committed suicide kottayam ).

Read Also: ബ്യൂട്ടി പാർലറിൽ പോകുന്നത് ഭർത്താവ് തടഞ്ഞു; യുവതി ജീവനൊടുക്കി

ആതിരയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി അരുൺ മോശമായ രീതിയിൽ ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടിരുന്നു. സംഭവം ഉന്നയിച്ച് ആതിര നേരിട്ട് പൊലീസിൽ പരാതിയും നൽകിയിരുന്നു. മണിപ്പൂരിലെ ഐ എ എസ് ഉദ്യോഗസ്ഥനായ മലയാളിയുടെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര.


ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.


Story Highlights: cyber bullying; woman committed suicide kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here