മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി; ഇളവ് തേടിയുള്ള ഹർജി റാഞ്ചി കോടതി തള്ളി

ക്രിമിനൽ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി. വ്യക്തിപരമായി ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹർജി റാഞ്ചിയിലെ എംപി-എംഎൽഎ കോടതി തള്ളി. കേസിൽ നേരിട്ട് ഹാജരാകണമെന്നും കോടതി.(Rahul Gandhi denied exemption from court appearance in defamation case)
2019ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ നടത്തിയ പരാമർശം മോദി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. പ്രദീപ് മോദി എന്ന വ്യക്തിയാണ് റാഞ്ചിയിലെ എംപി എംഎൽഎ കോടതിയിൽ രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. പ്രദീപ് ചന്ദ്രയാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ.
നേരത്തെ ഇതേപരാമർശത്തിലാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. തുടർന്ന് പാർലമെന്റിൽ നിന്നും അയോഗ്യനാക്കിയിരുന്നു. നിലവിൽ മെയ് 10ന് നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കിലാണ് രാഹുൽ ഗാന്ധി.
Story Highlights: Rahul Gandhi denied exemption from court appearance in defamation case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here