Advertisement

നാവികസേനയിലെ ജോലി രാജിവച്ച് വരയ്ക്കാനിറങ്ങിയ യുവാവ്; ഇന്ന് സോഷ്യൽ മീഡിയയിലെ താരം

May 3, 2023
Google News 2 minutes Read

നാവികസേനയിൽ 15 വർഷം ജോലി ചെയ്തു. തുടർന്ന് വിആർഎസ് എടുത്ത് പടം വര തുടങ്ങി. ഇന്ന് സോഷ്യൽ മീഡിയയിലെ താരം. സനീഷ് ദിവാകരൻ എന്ന കൊച്ചി സ്വദേശിയാണ് തൻ്റെ വരയിലൂടെ സ്വന്തമായ ഒരിടം ഉണ്ടാക്കിയെടുത്തിരിക്കുന്നത്. അക്കാദമിക്കലായി വര പഠിക്കാതെയാണ് സനീഷിൻ്റെ ഈ നേട്ടമെന്നതാണ് എടുത്തുപറയേണ്ടത്.

2018ലാണ് താൻ നാവികസേനയിൽ നിന്ന് വിആർഎസ് എടുത്തതെന്ന് സനീഷ് പറയുന്നു. വരയ്ക്കാൻ ഇഷ്ടമായിരുന്നു. ഇടയ്ക്ക് പത്രങ്ങളിൽ വരക്കുമായിരുന്നു. അങ്ങനെ ആത്‌മവിശ്വാസം ലഭിച്ചു. പക്ഷേ, രാജിവച്ച് കഴിഞ്ഞപ്പോഴാണ് മനസിലായത്, വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങളെന്ന്. ഒരു ജോലിക്കായി കുറേ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. വര വിട്ട് ഒരു പണിയും പറ്റില്ലെന്ന് തിരിച്ചറിഞ്ഞതോടെ മൂവാറ്റുപുഴയിൽ വാബി സാബി ആർട്ട് ഹൗസ് എന്ന ഡിസൈനിങ്ങ് സ്റ്റുഡിയോ ആരംഭിക്കുന്നത്. അത് ക്ലിക്കായി. ഇന്ന് സനീഷിന് കൈനിറയെ വർക്കാണ്. ഒപ്പം ഒന്നര ലക്ഷം ഇൻസ്റ്റഗ്രാം ഫോളോവേഴ്സും യൂട്യൂബിൽ 1 ലക്ഷം സബ്സ്ക്രൈബേഴ്സുമുള്ള ചെറിയ സെലബ്രിറ്റി കൂടിയാണ് സനീഷ്.

വളരെ ക്യൂട്ടായ വരകളാണ് സനീഷിൻ്റേത്. കണ്ടാൽ വാത്സല്യം തോന്നുന്ന വരകൾ. വരച്ചുകഴിഞ്ഞുള്ള പ്രൊഡക്ടല്ല സനീഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്, വരകളുടെ വിഡിയോകളാണ്. പേനത്തുമ്പിലൂടെ വിരിഞ്ഞുവരുന്ന ആനയും ഉറുമ്പും സവാളയും എലിയുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ വിഡിയോകൾക്കൊക്കെ സ്ക്രിപ്റ്റുമുണ്ട്. ചെറിയ സംഭാഷണങ്ങളിലൂടെ ഈ വിഡിയോകൾ സനീഷ് കൂടുതൽ ആസ്വാദ്യകരമാക്കുന്നു.

ജോജു ജോർജ്, നിർമല സിതാരാമൻ, കെഎൻ ബാലഗോപാൽ തുടങ്ങിയ സെലബ്രിറ്റികളും വാട്ടർ കളർ ചിത്രങ്ങളുമൊക്കെ സനീഷിൻ്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ കാണാം. ഭാര്യയും 6 വയസുള്ള മകനുമുണ്ട് സനീഷിന്. ഈ മകൻ ഇടക്കിടെ വരകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Story Highlights: saneesh divakaran art social media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here