യുകെ കരിയർ ഫെയർ രണ്ടാം ഘട്ടം: മെയ് 4 മുതൽ 6 വരെ എറണാകുളത്ത്

ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കായുളള നോർക്ക-യുകെ കരിയർ ഫെയറിന്റെ രണ്ടാഘട്ടത്തിന് നാളെ തുടക്കമാകും. മെയ് 4 മുതൽ 6 വരെ എറണാകുളം താജ് ഗെയ്റ്റ് വേ ഹോട്ടലിലാണ് ഫെയർ നടക്കുക. കരിയർ ഫെയർ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും.
യുകെയിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻ.എച്ച്.എസ് ട്രസ്റ്റു ആശുപത്രികളിലേക്ക് നഴ്സുമാർ, ജനറൽ മെഡിസിൻ, അനസ്തെറ്റിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നീ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടർമാർ എന്നീ വിഭാഗങ്ങളിലേക്കാണ് അഭിമുഖങ്ങൾ നടക്കുക. റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ണ്ണമായും യുകെയിലെ റിക്രൂട്ട്‌മെന്റ് പ്രതിനിധികളുടെ മേല്‍നോട്ടത്തിലാകും നടക്കുക.
ബിരുദാനന്തര ബിരുദത്തിനു ശേഷം 4 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. പ്ലാബ് നിർബന്ധമില്ല. നഴ്സ് തസ്തികയിലേക്ക് OET/ IELTS ഭാഷാ യോഗ്യതയും(OETപരീക്ഷയിൽ യു.കെ സ്കോറും) നഴ്സിംഗിൽ ഡിഗ്രിയോ ഡിപ്ളോമയോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സിവി, ഒഇടി സ്കോർ എന്നിവ അയയ്ക്കാവുന്നതാണ്.
യുകെയിൽ എൻ.എച്ച്.എസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷയർ ഹെൽത്ത് ആൻഡ് കെയർ പാർട്ടണർഷിപ്പും യുകെയിലെ മാനസിക ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും വെയിൽസ് സർക്കാരിന്റെ പ്രതിനിധികളും ഫെയറിൽ പങ്കെടുക്കുന്നുണ്ട്.
നോർക്ക യു.കെ കരിയർ ഫെയറിന്റെ ആദ്യഘട്ടം 2022 നവംബര്‍ 21 മുതല്‍ 25 വരെ എറണാകുളത്ത് നടന്നിരുന്നു. ഇതിൽ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ആദ്യസംഘം യുകെയിലെത്തി.
Story Highlights: UK Career Fair Phase II: 4th to 6th May at Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here