Advertisement

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയിൽ തുടക്കം; പ്രവേശനം സൗജന്യം

May 4, 2023
Google News 2 minutes Read
Childrens reading festival kicks off in Sharjah

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയിൽ തുടക്കമായി. വായനോത്സവത്തിന്റെ പതിനാലാമത് എഡിഷനാണ് ഇത്തവണ നടക്കുന്നത്. മേള 12 ദിവസം നീണ്ട് നിൽക്കും.യുഎഇയുടെ അക്ഷര നഗരി വീണ്ടും വായനയുടെ മനോഹര നിമിഷങ്ങളിലേക്ക് വാതിൽ തുറന്നിട്ടിരിക്കുകയാണ് കുട്ടികളുടെ വായനോത്സവത്തിലൂടെ.(Childrens reading festival kicks off in Sharjah)

ഷാർജ എക്സ്പോ സെന്ററിൽ പന്ത്രണ്ടു ദിവസം നീണ്ടുനിൽക്കുന്ന മേള ഇത്തവണ ഏറെ കൗതുകങ്ങളാണ് ഒരുക്കി വച്ചിരിക്കുന്നത്. ബുദ്ധിയെ പരിശീലിപ്പിക്കൂ എന്ന പ്രമേയത്തിൽ നടക്കുന്ന മേളയിൽ 66 രാജ്യങ്ങളിലെ 141 പ്രസാധകരും 21 രാജ്യങ്ങളിലെ 68 പ്രമുഖരായ വ്യക്തികളും പങ്കെടുക്കുന്നുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ മേളയെ നോക്കിക്കാണുന്നതെന്ന് പ്രസാധകർ പറഞ്ഞു.

കുട്ടികൾക്ക് സകലമേഖലയിലും വളർച്ച സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പാചക പരിശീലനവും ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് മേഖലയുടെ പരിചയ സേഷനുകളും ഉൾപ്പെടേ ഇവിടെ നടക്കും. വിവിധ മേഖലകളുമായി ബന്ധപ്പെട്ട 1658 ശിൽപശാലകൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്.

Read Also: ക്ലബ് വിടുമെന്ന വാർത്തയ്ക്ക് പിന്നാലെ മെസ്സിക്കെതിരെ പ്രതിഷേധവുമായി ആരാധകർ


മേളയുടെ ഭാ​ഗമായി സംഘടിപ്പിച്ച പ്രഥമ അനിമേഷൻ കോൺഫറൻസ് യുഎഇ സുപ്രിം കൗൺസിൽ അം​ഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മി ഉദ്ഘാടനം ചെയ്തു. ഷാർജ ഉപ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസ്മി, ബുക്ക് അതോരിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അമ്‍രി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.

Story Highlights: Childrens reading festival kicks off in Sharjah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here