റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് ഇന്ത്യ അണ്ടർ 17 ടീം

റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് ഇന്ത്യ അണ്ടർ 17ന്റെ തിരിച്ചുവരവ്. ബുധനാഴ്ച മാഡ്രിഡിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യ അണ്ടർ 17 ടീം റയൽ മാഡ്രിഡിനെതിരെ 3-3 ന് സമനിലയിൽ പിരിഞ്ഞു. 37ാം മിനിറ്റിൽ അരെവാലോയിലൂടെ മാഡ്രിഡ് ലീഡ് നേടിയെങ്കിലും ക്യാപ്റ്റൻ കോറോയുടെ ക്രോസിൽ ശാശ്വത് വലകുലുക്കിയപ്പോൾ ബ്ലൂ കോൾട്ട്‌സിന് സമനില പിടിക്കാൻ ഒരു മിനിറ്റേ വേണ്ടിവന്നുള്ളൂ. ആദ്യപകുതി 1-1ൽ അവസാനിച്ചു.(India U17 makes comeback holding Real Madrid U17)
ഇടവേള കഴിഞ്ഞ് മൂന്ന് മിനിറ്റിനുള്ളിൽ റാൾട്ടെ ലക്ഷ്യം കണ്ടതോടെ ഇന്ത്യ ലീഡ് ഉയർത്തി. 52ാം മിനിറ്റിൽ സാഞ്ചെസിന്റെ സ്ട്രൈക് റയൽ മാഡ്രിഡിന് സമനില നേടി . 69ാം മിനിറ്റിൽ സാഞ്ചെസിന്റെ രണ്ടാം ഗോളിൽ മാഡ്രിഡിന് ലീഡ്. അവസാന നിമിഷം വരെ റയലിന്റെ ലീഡ് തുടർന്നു. ഒടുവിൽ 90ാം മിനിറ്റിൽ ഗാംങ്തെയുടെ ഫിനിഷിങിൽ ഇന്ത്യ സമനില കണ്ടെത്തി.
Read Also: ആളിക്കത്തി ഇഷാനും സൂര്യയും, പഞ്ചാബിനെതിരെ മുംബൈയ്ക്ക് വമ്പന്‍ ജയം
സ്പെയിനിലെ ഇന്ത്യയുടെ നാലാം മത്സരമാണിത്. രണ്ട് മത്സരങ്ങളിൽ ഒന്നിൽ ജയം നേടിയ ഇന്ത്യ, ഒന്നിൽ സമനില കണ്ടു.
Story Highlights: India U17 makes comeback holding Real Madrid U17
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here