ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിനുള്ള ഇന്ത്യന്‍ സാധ്യതാ ടീം പ്രഖ്യാപിച്ചു; മൂന്ന് മലയാളികള്‍ക്ക് ടീമിലിടം

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിനുള്ള 41 അംഗ ഇന്ത്യന്‍ സാധ്യതാ ടീം പ്രഖ്യാപിച്ചപ്പോള്‍ ടീമിലിടം നേടി മൂന്ന് മലയാളികള്‍. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മികവുറ്റ താരങ്ങളായ രാഹുല്‍ കെ പിയും സഹലും ഐഎസ്എല്‍ കിരീടം നേടിയ എടികെ മോഹന്‍ ബഗാന്‍ താരം ആഷിക് കരുണിയനുമാണ് ടീമിലിടം നേടിയത്. (Indian Probable Team for Intercontinental Cup)
ലബനന്‍, മംഗോളിയ, വാനുവാട്ടു, ഇന്ത്യ എന്നിവരാണ് ഒഡിഷയില്‍ വച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ജൂണ്‍ 9 മുതല്‍ 18 വരെയാണ് മത്സരങ്ങള്‍ നടക്കുക. നിലവില്‍ 101-ാം സ്ഥാനത്തുള്ള ഇന്ത്യയേക്കാള്‍ മുന്നിലുള്ള ഒരു ടീം മാത്രമേ ടൂര്‍ണമെന്റിനുള്ളൂ. 99-ാം സ്ഥാനത്തുള്ള ലബനന്‍ ആണത്.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
സുനില്‍ ഛേത്രി, സന്ദേശ് ജിംഗാല്‍, ഗുര്‍പ്രീത് സിംഗ് സന്ധു, പ്രീതം കോട്ടാല്‍ തുടങ്ങി സ്ഥിരം താരങ്ങളും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഫിഫ റാങ്കിംഗ് മെച്ചപ്പെടുത്താനും എഎഫ്‌സി ചാമ്പ്യന്‍ഷിപ്പിന് നല്ല തയാറെടുപ്പ് നടത്താനും ഈ ടൂര്‍ണമെന്റ് ഇന്ത്യയ്ക്ക് ഉപകരിക്കും.
Story Highlights: Indian Probable Team for Intercontinental Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here