ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ; ഇന്ത്യയ്ക്ക് കിരീടം

ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഫുട്ബോളില്‍ ലെബനോനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് കിരീടം നേടി ഇന്ത്യ. സുനില്‍ ഛേത്രിക്ക് പിന്നാലെ ലാലിയന്‍സ്വാല ചാങ്‌തെയായിരുന്നു ഇന്ത്യക്കായി ഗോൾ നേടിയത്. നാല്‍പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ആറുപത്തിയാറാം മിനിറ്റില്‍ ലാല്യന്‍സ്വാല ചാങ്തെയുമാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്.(India vs Lebanon Intercontinental Cup Final)
Read Also: ഇന്ത്യയെ സമനിലയിൽ തളച്ച് ലെബനൻ; ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും
ചില ആശയക്കുഴപ്പങ്ങളും നിസാര പിഴവുകളുമാണ് ഒന്നാം പകുതിയില്‍ ഇന്ത്യയുടെ വഴിയടച്ചത്. പ്രത്യാക്രമണമായിരുന്നു ലെബനന്റെ ആയുധം. എന്നാൽ രണ്ടാം പകുതിയിലെ മികച്ച പ്രകടനമാണ് ഇന്ത്യയെ കിരീടത്തില്‍ എത്തിച്ചത്.
രാജ്യാന്തര കരിയറില്‍ ഛേത്രിയുടെ 87-ാം ഗോളാണ് ഇന്ന് പിറന്നത്. ഗോളും അസിസ്റ്റുമായി ചാങ്‌തെ മത്സരത്തിലെ ഹീറോയായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യപകുതിയില്‍ പിന്നോട്ട് പോയെങ്കിലും അവസാന 45 മിനിറ്റിലെ തകര്‍പ്പന്‍ പ്രകടനം ഇഗോര്‍ സ്റ്റിമാക്കിന്‍റെ കുട്ടികള്‍ക്ക് കപ്പ് സമ്മാനിക്കുകയായിരുന്നു.
Story Highlights: India vs Lebanon Intercontinental Cup Final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here