Advertisement

ഇന്‍ഡോ ബഹ്‌റൈന്‍ നൃത്ത സംഗീതോത്സവത്തിന് നാളെ തിരിതെളിയും

May 4, 2023
Google News 2 minutes Read
Indo Bahrain cultural fest May 05

ബഹ്റൈന്‍ കേരളീയ സമാജവും ഇന്ത്യന്‍ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്‍ഡോ-ബഹ്റൈന്‍ നൃത്ത സംഗീതോത്സവത്തിന് നാളെ തിരി തെളിയും. ആസാദികാ അമൃത് മഹോത്സവിന്റെയും, സമാജം 75 വര്‍ഷങ്ങള്‍ പിന്നിടുന്നതിന്റെയും ഭാഗമായാണ് ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസിന്റെ പിന്തുണയോടെ ബഹ്റൈന്‍ കേരളീയ സമാജവും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന്, ഭാരതീയ കലകളുടെ പ്രചരണാര്‍ത്ഥം രണ്ടാമത് ഇന്‍ഡോ ബഹ്റൈന്‍ കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. (Indo Bahrain cultural fest May 05)

ഉദ്ഘാടന ദിവസമായ മെയ് അഞ്ചിന് മുഖ്യാതിഥിയായി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരനൊപ്പം ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ പിയുഷ് ശ്രീവാസ്തവ , ശൈഖ് ഖലീഫ ബിന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ,പ്രസിഡന്റ്,ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ പദ്മശ്രീ ശ്രീ എം എ യൂസുഫലി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് ബഹ്റൈന്‍ കേരളീയ സമാജം പ്രെസിഡന്റ്‌റ് ശ്രീ പി വി രാധകൃഷ്ണ പിള്ള ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, കണ്‍വീനര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

ഉദ്ഘാടന ദിവസമായ മെയ് അഞ്ചിന് പത്മശ്രീ ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധി പ്രമുഖ കലാകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും. മെയ് 6 നു പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവായ ശ്രീമതി സുധ രഘുനാഥന്‍ അവതരിപ്പിക്കുന്ന കര്‍ണാടിക് സംഗീത കച്ചേരി , മെയ് 7 നു ഹരീഷ് ശിവരാമകൃഷ്ണനും ടീമും അടങ്ങുന്ന അകം ബാന്‍ഡിന്റെ സംഗീത വിരുന്നും , മെയ് 8 നു പ്രശസ്തമായ ബഹ്റൈന്‍ ബാന്‍ഡ് ‘ രേവന്‍സ് ‘ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ , മെയ് 9 ന് സൂര്യ ഗായത്രി അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും അരങ്ങേറും . മെയ് 10 നു പത്മശ്രീ, പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവ് പണ്ഡിറ്റ് റാഷിദ് ഖാനും സംഘവും അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീത കച്ചേരി നടക്കും . മെയ് 11 നു ഗസല്‍ ഗായകന്‍ പത്മശ്രീ പങ്കജ് ഉദാസ് അവതരിപ്പിക്കുന്ന ഗസലാണ് പരിപാടി. അവസാന ദിവസമായ മെയ് 12 നു അരുണ സായിറാം അവതരിപ്പിക്കുന്ന കര്‍ണാടിക് സംഗീത കച്ചേരിയാണ് പ്രധാന ആകര്‍ഷണം. പ്രശാന്ത് ഗോവിന്ദ പുരമാണ് ഈ സംഗീതോത്സവത്തിനു ചുക്കാന്‍ പിടിക്കുന്നത്. ശ്രീ സൂര്യ കൃഷ്ണമൂര്‍ത്തിയാണ് ഇന്‍ഡോ ബഹ്റൈന്‍ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ പ്രോഗ്രാം ഡയറക്ടര്‍.

Story Highlights: Indo Bahrain cultural fest May 05

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here