ഷാഫി പറമ്പിൽ വികാരത്തിന് അടിമപ്പെടരുത്; യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ്

ഷാഫി പറമ്പിലിനെതിരെ യൂത്ത് കോൺഗ്രസിനുള്ളിൽ പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അപമാനിച്ചെന്ന് ഫേസ് ബുക്ക് പോസ്റ്റുമായി സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ്. ചെന്നിത്തല പാർട്ടി വേദിയിൽ പറഞ്ഞത് എങ്ങിനെ പുറത്തായെന്ന് ചോദ്യമാണ് രാജീവ് ഉയർത്തിയത്. രമേശ് ചെന്നിത്തല ഉയർത്തിയ ദുരുദ്ധേശത്തോടെ പ്രചരിപ്പിച്ചെന്നും ഇ പി രാജീവ് പോസ്റ്റിലൂടെ വ്യക്തമാക്കി. IYC State General secretary criticize Shafi Parambil
പോസ്റ്റിന്റെ പൂർണരൂപം:
ബഹുമാന്യനായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ വികാരത്തിന് അടിമപ്പെടാതെ വിവേകപൂർവമായി പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇവിടെ ആരാണ് യൂത്ത് കോൺഗ്രസിനെ അപമാനിച്ചത്, മാധ്യമപ്രവർത്തകർ ഇല്ലാതിരിക്കുന്ന സമയത്ത്, യൂത്ത് കോൺഗ്രസിന്റെ സംഘടനാ വേദിയിൽ ആത്മാവിമർശനം നടത്തി, പുതിയ തലമുറയെ ഉപദേശിക്കുന്ന മുതിർന്ന നേതാവിനെ പോലെ സംസാരിച്ച രമേശ് ചെന്നിത്തലയോ?
ആ ഉപദേശം റെക്കോർഡ് ചെയ്ത് രാഷ്ട്രീയ എതിരാളികൾക്ക് ദുരുദ്ദേശത്തോടെ കൂടി എത്തിച്ചു നൽകിയ കുലംകുത്തികളോ,?
താങ്കൾ യൂത്ത് കോൺഗ്രസിന് സംസ്ഥാന പ്രസിഡണ്ട് ആയിരിക്കുന്ന വ്യക്തിയാണ്, ഇതുപോലെ കുലംകുത്തി പ്രവർത്തനത്തിന്റെ പ്രവർത്തനത്തിന് വിധേയപ്പെട്ടവനുമാണ്. “താങ്കൾ നടത്തിയ സൈക്കിൾ യാത്ര ദുഷ്കരമായപ്പോൾ പദയാത്രയോ ബൈക്ക് റാലിയോ മതിയായിരുന്നു എന്ന് പറഞ്ഞത് റെക്കോർഡ് ചെയ്തു പുറത്തുവിട്ട രാഷ്ട്രീയ കുലംകുത്തി പ്രവർത്തനത്തിന്റെ കാസർഗോഡ് വേർഷനാണ് ഇപ്പോൾ ഈ പ്രചരിക്കുന്ന വാർത്തക്ക് അടിസ്ഥാനം.”
ആ അനുഭവം വെച്ച് താങ്കൾ യൂത്ത് കോൺഗ്രസിന്റെ ഒരു ജില്ലാ സമ്മേളനത്തിൽ സംഘടനാപരമായി ചർച്ച നടക്കുന്നത് റെക്കോർഡ് ചെയ്ത പുറത്തുവിടുന്നത് ധാർമികതയ്ക്ക് നിരക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചതായി പറഞ്ഞു കേട്ടു, ഒരിക്കൽ കുലംകുത്തി രാഷ്ട്രീയത്തിന് ഇരയാക്കപ്പെട്ട വ്യക്തിയുടെ മുൻകരുതൽ ആയിട്ട് അതിന് നമുക്ക് കണക്കാക്കാം, പക്ഷേ ഇന്നത്തെ കാസർഗോഡ് സംഭവത്തിൽ താങ്കൾ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ടായി ആക്ട് ചെയ്തു ഈ കുലംകുത്തി പ്രവർത്തനം നടത്തിയവർക്കെതിരെ സംഘടനാപരമായ നടപടിയെടുക്കുകയല്ലേ താങ്കളുടെ കർത്തവ്യം.
Read Also: ‘അഭിമാനമാണ് യൂത്ത് കെയര്‍’ സഹപ്രവര്‍ത്തകരെ മറക്കില്ല; ചെന്നിത്തലയ്ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍
പിന്നീട് ഒന്ന് കൂടി പറയണം എന്ന് തോന്നുന്നു കഴിഞ്ഞ 15 ദിവസം ആയി കേരളം നിറഞ്ഞു നിൽക്കുന്ന AI ക്യാമറാ അഴിമതിയിൽ ഇന്ന് ദിവസം വരെ താങ്കളും ഞാനുൾപ്പെടെയുള്ള പ്രസ്ഥാനവും നൽകിയ contribution എന്താണ് എന്ന് അറിയാൻ കേരള ജനത ആഗ്രഹിക്കുന്നു.
തിരുവനന്തപുരം മുതൽ കാസർകോട് വരെ ഏതെങ്കിലും മണ്ഡലം കമ്മിറ്റി യോ ബ്ലോക്ക് കമ്മറ്റി യോ ജില്ലാ കമ്മിറ്റി യോ എന്തെങ്കിലും പിണറായി സർക്കാരിന് എതിരെ എന്തെങ്കിലും ചെയ്തോ???
EP Rajeev
IYC State General secretary
Story Highlights: IYC State General secretary criticize Shafi Parambil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here