‘അഭിമാനമാണ് യൂത്ത് കെയര്‍’ സഹപ്രവര്‍ത്തകരെ മറക്കില്ല; ചെന്നിത്തലയ്ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍

ഡിവൈഎഫ്‌ഐ പ്രവര്‍ത്തനങ്ങളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഠിക്കാനുണ്ടെന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയുമായി സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. യൂത്ത് കെയര്‍ പ്രവര്‍ത്തനം അഭിമാനമാണെന്നും സഹപ്രവര്‍ത്തകരെ മറക്കില്ലെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.കോവിഡ് വന്ന സമയത്ത് നമ്മൾ ‘യൂത്ത് കെയർ’ ഉണ്ടാക്കി, പക്ഷെ ‘കെയർ’ മാത്രം ഉണ്ടായില്ലെന്ന വിമര്‍ശനമാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്.(Shafi Parambil reply to Ramesh Chennithala praising dyfi)
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്
‘ഒരു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സഹായമില്ലാതെ സ്വന്തം അധ്വാനത്തിന്റെ കുഞ്ഞു വിഹിതങ്ങള്‍ കൊണ്ടും സുമനസ്‌ക്കരുടെ സഹായം കൊണ്ടും പ്രതിസന്ധികളുടെ കാലത്ത് യുവതയുടെ കരുതലായി യൂത്ത് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ്മ ധീരമായി നേതൃത്വം നല്‍കുകയും അതേ സമയം തന്നെ ജനവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ സമര സജ്ജരായി നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുകയും ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകേണ്ടി വരികയുമൊക്കെ ചെയ്ത പ്രിയ സഹപ്രവര്‍ത്തകരെ പ്രസ്ഥാനം മറക്കുകയില്ല. അഭിമാനമാണ് നിങ്ങളും യൂത്ത് കെയറും.’ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Story Highlights: Shafi Parambil reply to Ramesh Chennithala praising dyfi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here