Advertisement

കണ്ണൂര്‍ ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍ ബഹ്‌റൈനില്‍ മെയ്ദിനാഘോഷം നടന്നു

May 4, 2023
Google News 2 minutes Read
May Day celebration in Bahrain

കണ്ണൂര്‍ ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍ മെയ്ദിനാഘോഷവും വിഷു , ഈസ്റ്റര്‍, ചെറിയ പെരുന്നാള്‍ ആഘോഷവും സംഘടിപ്പിച്ചു. മെയ്ദിനത്തില്‍ വൈകിട്ട് സെഗയയിലെ ബഹ്റൈന്‍ മീഡിയ സിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് എം ടി വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. (May day celebration in Bahrain)

പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡ് സുധീര്‍ തിരുനിലത്ത് മുഖ്യാതിഥി ആയും ഫ്രാന്‍സിസ് കൈതാരത്ത് വിശിഷ്ടാതിഥിയായും പങ്കെടുത്തു. എന്‍ ഒ രാജന്‍ മെയ് ദിനാശംസകള്‍ കൈമാറിയ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സൂരജ് നമ്പ്യാര്‍ സ്വാഗതം ആശംസിച്ചു.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

അസോസിയേഷന്റെ കുടുംബാംഗങ്ങളും ബഹ്റൈനിലെ അറിയപ്പെട്ട കലാകാരന്മാരും അവതരിപ്പിച്ച പരിപാടികളും ഏറെ ഹൃദ്യമായി. ശ്രീലേഷ് ലിബീഷ് നിജില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സുനേഷ് സാസ്‌കോ, റിതിന്‍ രാജ്, സത്യശീലന്‍, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഏകദേശം 300 ഓളം കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത പരിപാടി വളരെ വിജയപ്രദമായിരുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.

Story Highlights: May Day celebration in Bahrain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here