നാഗര്‍കോവിലില്‍ മലയാളി ബാലന്‍ മരിച്ച സംഭവം കൊലപാതകം; 14 വയസുകാരന്‍ അറസ്റ്റിലാകുന്നത് ഒരു വര്‍ഷത്തിന് ശേഷം
നാഗര്‍കോവില്‍ ഭൂതപാണ്ടിക്ക് സമീപം തിട്ടുവിള കുളത്തില്‍ ആറാം ക്ലാസുകാരനായ മലയാളി ബാലന്‍ മരിച്ച സംഭവം കൊലപാതകം. കൊലപാതകക്കേസില്‍ പതിനാലുകാരനെ തമിഴ്‌നാട് സി.ബി.സി.ഐ.ഡി അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുമ്പാണ് സംഭവം നടന്നത്. (Malayali boy murdered in Nagercoil)
വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി ആശുപത്രി റോഡില്‍ മുഹമ്മദ് നസീം- സുജിത ദമ്പതികളുടെ മകന്‍ ആദില്‍ മുഹമ്മദിനെ ആണ് 2022 മെയ് എട്ടിന് തിട്ടുവിള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയ്ക്ക് 12 വയസായിരുന്നു. മെയ് ആറിന് ഇറച്ചകുളത്തിലുള്ള ബന്ധുവീട്ടില്‍ വന്നതായിരുന്നു ആദില്‍ മുഹമ്മദ്.
Read Also: ആതിര ജീവനൊടുക്കിയത് അറിയാതെ കോയമ്പത്തൂരിലിരുന്ന് അരുണ്‍ സൈബര്‍ അധിക്ഷേപം തുടര്‍ന്നു; പൊലീസ് നാടാകെ തിരയുമ്പോള്‍ അരുണും ആത്മഹത്യ ചെയ്തു…
കന്യാകുമാരി ജില്ലാ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കേരള മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും അത് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു. തുടര്‍ന്നായിരുന്നു അന്വേഷണം സിബിസിഐഡിക്ക് കൈമാറിയത്. ആറ് മാസത്തെ അന്വേഷണത്തിനൊടുവില്‍ ഇന്നലെയാണ് പതിനാലുകാരന്‍ പിടിയിലായത്. കൊലപാതകം അടക്കം വിവിധ വകുപ്പുകള്‍ ചുമത്തി പതിന്നാലുകാരനെ തിരുനെല്‍വേലി ജുവനൈല്‍ ഹോമിലാക്കി.
Story Highlights: Malayali boy murdered in Nagercoil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here