Advertisement

കൊല്ലത്ത് ‘ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം’ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

May 5, 2023
Google News 2 minutes Read
Pinarayi Vijayan inaugurated Sri Narayana Guru Cultural Complex

കൊല്ലം ജില്ലയിലെ ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള സമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.(Pinarayi Vijayan inaugurated Sri Narayana Guru Cultural Complex)

കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം മൂന്നരയേക്കറില്‍ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പദ്ധതി. 56.91 കോടി രൂപയാണ് ആകെ പദ്ധതി ചെലവ്. കിഫ്ബിയുടെ സഹായത്തോടെ നിര്‍മിച്ച സാംസ്‌കാരിക സമുച്ചയത്തിനുള്ളില്‍ അറുനൂറോളം പേര്‍ക്ക് ഇരിക്കാവുന്ന തരത്തില്‍ ഓപ്പണ്‍ എയര്‍ തീയറ്ററും സജ്ജീകരിച്ചിട്ടുണ്ട്.

നൂറ് പേര്‍ക്ക് ഇരിക്കാന്‍ സംവിധാനമുള്ള മെമ്മോറിയല്‍ ഹാള്‍, ക്രാഫ്റ്റ്‌സ് മ്യൂസിയം, കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടുന്ന ഓഫീസ് മുറികള്‍, 5600 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഗവേഷണ ലൈബ്രറി, ഓപ്പണ്‍ കഫേ, ആര്‍ട്ട് ഗാലറി എന്നിവ സമുച്ചയത്തിന്റെ പ്രത്യേകതകളാണ്.

കൂടാതെ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ നടത്താന്‍ കഴിയുന്ന പ്രൊജക്ഷന്‍, എസി സെമിനാര്‍ ഹോള്‍, കലാപ്രകടനങ്ങള്‍ക്കുള്ള ബ്ലാക്‌ബോക്‌സ് തീയറ്റര്‍, 203 സീറ്റുകളുള്ള എവി തീയറ്റര്‍, 250ഓളം പേര്‍ക്കിരിക്കാവുന്ന എസി ഓഡിറ്റോറിയം എന്നിവയും സാംസ്‌കാരിക സമുച്ചയത്തിലുണ്ട്.

Story Highlights: Pinarayi Vijayan inaugurated Sri Narayana Guru Cultural Complex

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here