Advertisement

കേരളത്തിൽ അഴിമതിയെ കുടുംബവൽക്കരിക്കുന്ന സാഹചര്യം, കാരണഭൂതൻ മുഖ്യമന്ത്രി; ഷാഫി പറമ്പിൽ

May 5, 2023
Google News 1 minute Read

എ ഐ കാമറ വിവാദത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംഎൽഎ. അഴിമതിയെ കുടുംബവൽക്കരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇത്തരത്തിൽ നടക്കുന്ന എല്ലാ അഴിമതികളുടെയും കാരണഭൂതൻ മുഖ്യമന്ത്രി ആണ്. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ആണ് എല്ലാ അഴിമതികളുടെയും പിന്നിലെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.

മുഖ്യമന്ത്രി അദ്ദേഹത്തിന് ആവശ്യം ഉള്ളപ്പോൾ മാത്രം മാധ്യമങ്ങളെ കണ്ടു മണിക്കൂറുകൾ സംസാരിച്ചിട്ട് കാര്യമില്ല. കമ്മിഷൻ കപ്പിത്താനെന്ന് മുഖ്യമന്ത്രിയെ വിളിക്കേണ്ട സാഹചര്യമാണ്. മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

ഇതിനിടെ എഐ ക്യാമറ വിവാദത്തിൽ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നു. രേഖകളുടെ പിന്‍തുണയില്ലാത്തെ ഒന്നും ഉന്നയിച്ചിട്ടില്ല. തെളിവുകള്‍ സഹിതമാണ് ആരോപണം. ആരോപണത്തെക്കുറിച്ച് സര്‍ക്കാര്‍ ഭാഗത്തുനിന്നു ഒരു മറുപടിയും വന്നിട്ടില്ല. എ.കെ ബാലന്‍ കണ്ണടച്ച് ഇരുട്ടാക്കുന്നുവെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

Read Also: രേഖകളുടെ പിന്‍തുണയില്ലാത്തെ ഒന്നും ഉന്നയിച്ചിട്ടില്ല, എ.കെ ബാലൻ കണ്ണടച്ച് ഇരുട്ടാക്കുന്നു; രമേശ് ചെന്നിത്തല

പാവപ്പെട്ടവരെ പിഴചുമത്തി സ്വകാര്യ കമ്പനികള്‍ കൊള്ളയടിക്കുന്നതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. വ്യവസ്ഥകള്‍ക്കു വിരുദ്ധമായ കരാര്‍, ഉപകരാര്‍ വിഷയങ്ങളാണ് ഞങ്ങൾ ഉന്നയിക്കുന്നത്. കോര്‍ ഏരിയയില്‍ ഉപകരാര്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചു. പ്രസാഡിയോ കമ്പനിയുടെ ഉടമ സുരേന്ദ്രകുമാര്‍ സി.പി.ഐ.എം സഹയാത്രികനാണ്. പ്രസാഡിയോയുടെ വളർച്ച അതിശയകരമാണ്. ഉന്നയിച്ച ആരോപണങ്ങളിലെ വസ്തുതകളെ നിഷേധിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Shafi Parambil Against Kerala Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here