Advertisement

കൈകളുടെ ശുചിത്വം ഉറപ്പാക്കാം, രോ​ഗങ്ങൾ തടയാം; ഇന്ന് ലോക കൈ ശുചിത്വ ദിനം

May 5, 2023
Google News 2 minutes Read
World Hand Hygiene Day 2023

ഇന്ന് ലോക കൈ ശുചിത്വ ദിനം. അണുബാധ വ്യാപനം തടയുന്നതിനും നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും കൈ ശുചിത്വത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം. 2009 മുതലാണ് ഐക്യരാഷ്ട്ര സംഘടന എല്ലാ വർഷവും മെയ് 5 ‘വേൾഡ് ഹാൻഡ് ഹൈജീൻ ഡേ’ ആയി ആചരിക്കാൻ തുടങ്ങിയത്. (World Hand Hygiene Day 2023)

കൈകളുടെ ശുചിത്വം ഉറപ്പാക്കുന്നതിലൂടെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ മരണകാരണമാകുന്ന ന്യുമോണിയ, വയറിളക്കം ഉൾപ്പെടെ നിരവധി രോഗങ്ങളെ തടയാൻ സാധിക്കും. ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരെയും മറ്റ് ആളുകളെയും കൈ കഴുകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതിനാണ് ലോക കൈ ശുചിത്വ ദിനം ആചരിക്കുന്നത്. “ഒരുമിച്ച് കൈ ശുചിത്വത്തിന്റെ പുരോഗതി ത്വരിതപ്പെടുത്താം” എന്നതാണ് ഈ വർഷത്തെ തീം.

കൈ കഴുകുന്നത് എങ്ങനെ?
മിക്കവരും 6 സെക്കൻഡ് മാത്രമാണ് കൈകൾ കഴുകാൻ ചെലവഴിക്കുന്നത്, അതിൽ 33 ശതമാനം പേരും സോപ്പ് ഉപയോഗിക്കാതെയാണ് കൈകൾ കഴുകുന്നത്. എന്നാൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകണം എന്ന് പറയുന്നത് അണുബാധകളെ പ്രതിരോധിക്കാൻ വേണ്ടിയാണ്. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ അണുബാധ പകരുന്നത് ഏറെക്കുറെ നിയന്ത്രിക്കാന്‍ സാധിക്കും.

  1. 4 ശതമാനം ക്ലോർഹെക്സിഡിൻ അടങ്ങിയ ആന്റിസെപ്റ്റിക് സോപ്പുകൾ ഉപയോഗിക്കുക
  2. കൈകൾ കുറഞ്ഞത് 40 സെക്കൻഡ് നേരത്തേക്ക് കഴുകുക.
  3. ലോകാരോഗ്യ സംഘടന (WHO) ശുപാർശ ചെയ്യുന്ന 10 കൈ കഴുകൽ ഘട്ടങ്ങൾ പാലിക്കുക.
  4. ഹാൻഡ് റബ്/സാനിറ്റൈസർ ഉപയോഗിക്കുന്നതിന് പകരം കൈ കഴുകുന്നതാണ് മുൻഗണന.
  5. വിരലുകൾക്കിടയിലുള്ള വെബ് സ്പേസുകൾ കഴുകുന്നത് നിർണായകമാണ്.

എപ്പോഴൊക്കെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് ?
1.ഭക്ഷണം കഴിക്കുന്നതിനും പാചകം ചെയ്യുന്നതിനും മുൻപ്
2.ശൗചാലയങ്ങൾ ഉപയോഗിച്ചതിനു ശേഷം
3.രോഗികളുമായുള്ള സമ്പർക്കത്തിന് ശേഷം
4.വളർത്തു മൃഗങ്ങളെ പരിപാലിച്ചു കഴിഞ്ഞാൽ
5.കമ്പ്യൂട്ടർ മൊബൈൽ ഫോൺ പേന പണം തുടങ്ങിയവ ഉപയോഗിച്ചതിനു ശേഷം

Story Highlights: World Hand Hygiene Day 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here