Advertisement

കർണാടകയിലേത് കമ്മീഷൻ സർക്കാരെന്ന് പത്രപരസ്യം; കോൺഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

May 6, 2023
2 minutes Read
DK Sivakumar Karnataka Congress

കർണാടകയിലെ സർക്കാരിന്റെ അഴിമതി നിരക്ക് ഉന്നയിച്ചുള്ള കോൺഗ്രസിന്റെ പത്ര പരസ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കർണാടകയിലേത് കമ്മീഷൻ സർക്കാർ ആണെന്നായിരുന്നു കോൺഗ്രസ് ആരോപണം. ബിജെപി നേതാവ് ഓം പഥക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തത്. പരസ്യത്തിൽ ഉന്നയിക്കുന്ന കാര്യങ്ങളിൽ നാളെ രാത്രി ഏഴ് മണിക്ക് അകം തെളിവുകൾ ഹാജരാക്കനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം Congress Gets ECI Notice on ‘Commission Government’ Ad

Read Also: ‘മണിപ്പൂരിലെ ഇരട്ട എൻജിൻ സർക്കാരിന്റെ ഫലം നോക്കൂ’; കർണാടക വോട്ടർമാരോട് ചിദംബരം

40% കമ്മിഷൻ വാങ്ങുന്ന സർക്കാരാണ് കർണാടകയിലേത് എന്നായിരുന്നു കോൺഗ്രസ് നൽകിയ പത്ര പരസ്യത്തിൽ ഉണ്ടായിരുന്നത്. എന്നാൽ, സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരെ അപമാനിക്കുന്ന നീക്കമാണ് കോൺഗ്രസിന്റേത് എന്ന് ആരോപിച്ച ബിജെപി രംഗത്തെത്തി. തുടർന്ന്, വിഷയത്തിൽ തെളിവുകൾ ഹാജരാക്കാൻ സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷൻ ഡി. കെ ശിവകുമാറിനോട് തെരഞ്ഞെടുപ്പോപ് കമ്മീഷൻ ആവശ്യപ്പെട്ടു. തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ ജനപ്രതിനിത്യ നിയമപ്രകാരം ചട്ടലംഘനത്തിന് കേസ് എടുക്കുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.

Story Highlights: Congress Gets ECI Notice on ‘Commission Government’ Ad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top