ക്രിക്കറ്റ് താരം നിതീഷ് റാണയുടെ ഭാര്യയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

ക്രിക്കറ്റ് താരം നിതീഷ് റാണയുടെ ഭാര്യയെ ശല്യം ചെയ്ത യുവാവിനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. റാണയുടെ ഭാര്യ സാചി മാര്‍വയെയാണ് രണ്ടു യുവാക്കള്‍ പിന്തുടര്‍ന്നെത്തി ശല്യം ചെയ്തത്. ഇവരില്‍ ഒരാളാണ് അറസ്റ്റിലായത്.
ഡല്‍ഹിയിലെ കീര്‍ത്തി നഗറില്‍ നിന്ന് വീട്ടിലേക്കു മടങ്ങും വഴിയാണ് രണ്ടു യുവാക്കള്‍ സാചിയുടെ പിന്നാലെ കൂടിയത്. സാചി സഞ്ചരിച്ച കാറിന്റെ പിറകെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഇവര്‍ കാറിലടിക്കുകയും ചെയ്തു.
സംഭവം മൊബൈലില്‍ പകര്‍ത്തിയ സാചി രണ്ടു യുവാക്കളുടേയും ചിത്രങ്ങള്‍ സഹിതം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. അതിനിടെ താന്‍ പോലീസില്‍ വിവരമറിയിച്ചുവെന്നും എന്നാല്‍ പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല എന്നും സാക്ഷി ആരോപിച്ചു. എന്നാൽ സാമൂഹിക മാധ്യമങ്ങള്‍ സാക്ഷിയുടെ പോസ്റ്റ് ഏറ്റെടുത്തത്തോടെ പൊലീസിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.
Story Highlights: Cricketer Nitish Rana’s wife stalked and harassed in Delhi, one arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here