മുംബൈയ്ക്ക് ബാറ്റിങ് തകര്‍ച്ച; വീണ്ടും ‘ഡക്കായി’ രോഹിത്; ചെന്നൈയ്ക്ക് 140 റൺസ് വിജയലക്ഷ്യം

ഇന്നത്തെ ഐപിഎൽ മത്സരത്തിൽ ചെന്നൈക്കെതിരെ മുംബൈയ്ക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 64 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈയെ രക്ഷിച്ചത്.(CSK vs MI low total against chennai super kings)
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നായകൻ മൂന്ന് പന്തു നേരിട്ടാണ് സംപൂജ്യനായി മടങ്ങിയത്. നായകനൊപ്പം ഓപണർമാരായ ഇഷൻ കിഷനും കാമറോൺ ഗ്രീനും വേഗത്തിൽ കൂടാരം കയറി.ചെന്നൈക്കായി മതീക്ഷ പതിറാണ മൂന്ന് വിക്കറ്റുകള്‍ നേടി. ദീപക് ചഹാറും തുഷാര്‍ ദേശ്പാണ്ഡെയും രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
നെഹാല്‍ വധേര – സൂര്യകുമാര്‍ യാദവ് സഖ്യമാണ് ടീമിനെ മാന്യമായ സ്കോറിലെത്തിച്ചത്. 46 പന്തിലാണ് വധേര അര്‍ധ സെഞ്ചുറി തികച്ചത്. പകരമെത്തിയ ടിം ഡേവിഡിനും അവസാന ഓവറുകള്‍ കത്തിക്കാനാകാതെ വന്നതോടെ മുംബൈയുടെ 150 കടക്കാമെന്ന പ്രതീക്ഷയും അസ്തമിച്ചു.
Story Highlights: CSK vs MI low total against chennai super kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here