Advertisement

ദോഹ ഡയമണ്ട് ലീഗിൽ സ്വർണ്ണമണിഞ്ഞ് നീരജ് ചോപ്ര; എറിഞ്ഞിട്ടത് 88.67 മീറ്റർ

May 6, 2023
Google News 2 minutes Read
Image of Neeraj Chopra at Doha Diamond League

ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രക്ക് സ്വർണം. ഖത്തർ സ്പോർട്സ് ക്ലബ്ബിൽ നടന്ന ടൂർണമെന്റിൽ ആദ്യ ശ്രമത്തിൽ 88.67 മീറ്റർ എറിഞ്ഞിട്ടാണ് നീരജ് ചോപ്ര സ്വർണമണിഞ്ഞത്. ആദ്യ ശ്രമത്തിൽ തന്നെ മികച്ച ദൂരം താണ്ടിയ നീരജ് ബാക്കിയുള്ള അവസരങ്ങളിൽ 90 മീറ്റർ കടക്കും എന്ന പ്രതീക്ഷയുണ്ടാക്കിയിരുന്നു . എന്നാൽ, നിലവിലെ ലോക ചാമ്പ്യനായ ആൻഡേഴ്സൺ പീറ്റേഴ്സ് 85.88 മീറ്റർ എറിഞ്ഞതോടെ മത്സരം കടുപ്പമായി. അഞ്ച് അവസരങ്ങളിലായി 88.67 മീറ്റർ, 86.04 മീറ്റർ, 85.47 മീറ്റർ, ഫൗൾ, 84.37 മീറ്റർ, 86.52 മീറ്റർ എന്നീ ദൂരങ്ങളാണ് നീരജ് താണ്ടിയത്. Neeraj Chopra clinches gold at 2023 Doha Diamond League

88.63 മീറ്ററും 88.47 മീറ്ററും താണ്ടിയ ചെക്ക് താരം ജാകുബ് വാഡിലെജ്ക് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിൽ സിൽവർ മെഡൽ നേടിയ താരമായിരുന്നു ജാകുബ്.

Read Also: വെറും നിസാരമെന്ന് ഗുജറാത്ത്; രാജസ്ഥാനെ 9 വിക്കറ്റിന് തോൽപ്പിച്ചു

നീരജ് തന്റെ ജാവലിൻ കരിയറിലെ ഏറ്റവും മികച്ച നാലാമത്തെ ദൂരമാണ് ഇന്ന് താണ്ടിയത്. സീസൺ തുടക്കം തന്നെ വിജയത്തോടെയായത് മറ്റ് ടൂർണമെന്റുകളിൽ താരത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന ലോക ചാംപ്യൻഷിപ്, സെപ്റ്റംബറിൽ ഏഷ്യൻ ഗെയിംസ് എന്നിവയാണ് നീരജിന്റെ ഈ സീസണിലുള്ള പ്രധാന മത്സരങ്ങൾ. കഴിഞ്ഞ സെപ്റ്റംബറിൽ സ്വിറ്റ്‌സർലൻഡിൽ നടന്ന 2022 ഡയമണ്ട് ലീഗ് ഫൈനൽ ട്രോഫി സ്വന്തമാക്കിയതും നീരജായിരുന്നു.

Story Highlights: Neeraj Chopra clinches gold at 2023 Doha Diamond League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here