Advertisement

‘പൊതു ചടങ്ങിൽ ഈശ്വരപ്രാർഥന ഒഴിവാക്കണം’, സർക്കാർ ഇടപെടണം: പി വി അൻവർ

May 6, 2023
Google News 3 minutes Read
Highcourt Directs Goverment to Seize P V Anwars Excess Land

പൊതുചടങ്ങുകളിൽ ഈശ്വര പ്രാർഥന ഒഴിവാക്കണമെന്ന് പി വി അൻവർ എംഎൽഎ. സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്നും എംഎൽഎ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മാധ്യമക്കുറിപ്പ് അദ്ദേഹം ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തു. മഞ്ചേരി പ‌ട്ടയമേളയിലാണ് അൻവർ ഇക്കാര്യം പറഞ്ഞത്.(P V Anvar mla on prayer song in public event)

മന്ത്രിമാരായ കെ രാജൻ, വി അബ്ദുറഹ്മാൻ എന്നിവർ വേദിയിലിരിക്കെയാണ് എംഎൽഎ ഇക്കാര്യം പറഞ്ഞത്. ചടങ്ങിൽ റവന്യൂ വകുപ്പിലെ ജീവനക്കാരാണ് പ്രാർഥന ആലപിച്ചത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കുമെന്നും എംഎൽഎ പറഞ്ഞു.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

ദൈവ വിശ്വാസം ഓരോരുത്തരുടെയും മനസ്സിലാണ്. വിശ്വസികളല്ലാത്തവരും വേദിയിലുണ്ട്. പ്രാർഥനാ സമയം കാലിന് സുഖമില്ലാത്ത ഒരാൾ മറ്റൊരാളുടെ സഹായത്തോടെയാണ് എഴുന്നേറ്റു നിന്നത്.അതുകൊണ്ടുതന്നെ പ്രാർഥന പോലുള്ള കാര്യങ്ങൾ പൊതുചടങ്ങിൽ നിന്ന് ഒഴിവാക്കിക്കൂടെയെന്നും എംഎൽഎ ചോദിച്ചു.

Story Highlights: P V Anvar mla on prayer song in public event

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here