Advertisement

45കാരനെ ട്രാന്‍സ് യുവതി കുത്തി പരിക്കേല്‍പ്പിച്ചുവെന്ന് പരാതി

May 7, 2023
Google News 1 minute Read
45 year old man attacked by transgender woman

പാലക്കാട് ഒലവക്കോട് 45കാരനെ ട്രാന്‍സ്ജന്റര്‍ യുവതി കുത്തി പരിക്കേല്‍പ്പിച്ചുവെന്ന് പരാതി. വീടിന് മുന്നില്‍ വെച്ച് ട്രാന്‍സ്ജൻഡേഴ്സ് മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. പരിക്കേറ്റ വരിത്തോട് സ്വദേശി ശെന്തിള്‍കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്തേകാലോടെയാണ് സംഭവം. ഒലവക്കോട് പോസ്റ്റ് ഓഫീസിന് സമീപത്തെ വീടിന് മുന്നില്‍ നിന്ന് മദ്യപിക്കുകയായിരുന്ന ട്രാന്‍സ്‌ജെന്റേഴ്‌സിനോട് ഇവിടെ നിന്ന് മദ്യപിക്കാനാകില്ലെന്ന് പറഞ്ഞതിന്റെ വൈരാഗ്യത്തില്‍ കൂട്ടത്തിലൊരാള്‍ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ശെന്തില്‍കുമാറിനെ കുത്തുകയായിരുന്നു. രക്തം വാര്‍ന്ന് റോഡില്‍ കിടക്കുകയായിരുന്ന ശെന്തിളിനെ നാട്ടുകാരാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്.

തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി ശെന്തില്‍കുമാറിനെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കത്തികൊണ്ട് കുത്തിയ യുവതി സംഭവം നടന്നയുടന്‍ ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കാട് നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Story Highlights: 45 year old man attacked by transgender woman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here