‘എല്ലാ മേഖലയിലും ലഹരി ഉപയോഗമുണ്ട്’; ശ്രീനാഥ് ഭാസിയുടെ ഭാഗത്ത് ചില പിഴവുകൾ വന്നിട്ടുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും ലഹരി ഉപയോഗമുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ശ്രീനാഥ് ഭാസിയുടെ ഭാഗത്ത് ചില പിഴവുകൾ വന്നിട്ടുണ്ട്. പരിശോധനകൾ നടക്കട്ടെ.
ലഹരി ഉപയോഗം ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് അവസാനിപ്പിച്ചയാളാണ് താനെന്നും ധ്യാൻ ശ്രീനിവാസൻ ട്വന്റിഫോറിനോട് പറഞ്ഞു.
ഇതിനിടെ സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം തനിക്ക് നേരിട്ട് അനുഭവമില്ലെന്ന് തിരക്കഥാകൃത്ത് എസ്എൻ സ്വാമി പറഞ്ഞു. ഒരാളേയും വിലക്കുന്നത് ശരിയല്ല. ഷെയ്നും ശ്രീനാഥും നല്ല കഴിവുള്ള നടൻമാരാണ്. ലഹരിയാണ് പ്രശ്നമെങ്കിൽ ഇവരുടെ എല്ലാ സെറ്റുകളിലും പ്രശ്നമുണ്ടാകേണ്ടേയെന്നും എസ് എൻ സ്വാമി ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: സിനിമ മേഖലയിലെ ലഹരി ഉപയോഗം യാഥാർഥ്യം; കമ്മീഷണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നു; മേജർ രവി
അതേസമയം മലയാള സിനിമ മേഖലയിലെ ലഹരി ഉപയോഗം യാഥാർഥ്യമാണെന്ന് സംവിധായകനും നടനുമായ മേജർ രവി ട്വന്റിഫോറിനോട്. എന്നാൽ , തനിക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടനായ ടിനി ടോം നടത്തിയ വെളിപ്പെടുത്തലിൽ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു മേജർ രവി. സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചതിനെ സ്വാഗതം ചെയ്യുന്നതായാലും മേജർ രവി വ്യക്തമാക്കി. എന്നാൽ, കുറ്റക്കാർക്ക് നേരെ അന്വേഷണം എത്തുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. വിഷയത്തിൽ ശക്തമായ നടപടി വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Dhyan sreenivasan about drug use cinema location
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here