സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡന പരാതി; കോടതിയില്‍ ഹാജരാകാതെ മുങ്ങിയ പ്രതി 22 വര്‍ഷത്തിന് ശേഷം അറസ്റ്റിൽ

സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡന പരാതിയില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിയ പ്രതിയെ തൃത്താല പൊലീസ് പിടികൂടി. ഈ കേസിൽ 22 വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. 2001 ലാണ് പട്ടിത്തറ സ്വദേശി അബൂബക്കറിനെതിരെ ഭാര്യ തൃത്താല പൊലീസില്‍ പരാതി ലഭിക്കുന്നത്. സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവ് പീഡിപ്പിക്കുന്നെന്നായിരുന്നു യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.
പ്രതി വീടും സ്ഥലവും വിറ്റ് പോയതായാണ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പൊലീസ് കണ്ടെത്തിയത്. പിന്നീട് പ്രതി തമിഴ്‌നാട്ടിലെ ഏര്‍വാടിയിലാണെന്നും ഇടക്ക് തൃത്താല കറുകപുത്തൂരില്‍ വരാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു.
തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് കറുകപുത്തൂര്‍ സെന്ററിലെ ബസ് സ്റ്റോപ്പില്‍ വെച്ച് തൃത്താല പൊലീസ് പ്രതിയെ പിടികൂടുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നടപടികള്‍ക്ക് ശേഷം പ്രതിയെ ഒറ്റപ്പാലം സബ് ജയിലിലേക്ക് മാറ്റി.
Story Highlights: Dowry Harassment Complaint Accused arrested after 22 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here