Advertisement

സാമ്പത്തിക നഷ്ടം; ദി കേരള സ്റ്റോറി തമിഴ്നാട്ടിൽ പ്രദർശനം അവസാനിപ്പിക്കും

May 7, 2023
Google News 3 minutes Read
The Kerala Story film poster

സാമ്പത്തിക നഷ്ടത്തെ തുടർന്ന് ദി കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തമിഴ്നാട്ടിൽ നിർത്താൻ തീരുമാനം. റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ പ്രദർശനം വേണ്ടെന്ന് തിയറ്റർ ഉടമകൾ തീരുമാനിച്ചു. മാളുകളിലും തീയറ്ററുകളിലും ഇന്നത്തോടെ പ്രദർശനം നിർത്തി. സിനിമ ഉണ്ടാക്കിയ സാമ്പത്തിക നഷ്ടവും ക്രമ സമാധാനയിലയും കാരണമാണ് പ്രദർശനം അവസാനിപ്പിക്കാൻ തീരുമാനമെടുത്തതെന്ന് തിയറ്റർ ഉടമകൾ വ്യക്തമാക്കി. Financial loss leads to end of ‘The Kerala Story’ in Tamil Nadu

സിനിമ റിലീസ് ചെയ്യുന്നതിനെതിരെ തമിഴ്നാട്ടിൽ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലെ നാം തമിഴർ പാർട്ടി സിനിമക്ക് എതിരെ ചെന്നൈയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പാർട്ടിയുടെ നേതാവും നടനും സംവിധായകുമായ സീമാന്റെ ആഹ്വാനത്തെത്തുടർന്ന് എൻടികെ പ്രവർത്തകർ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്ന തിയേറ്ററിനുള്ളിൽ പ്രതിഷേധം നടത്തിയിരുന്നു. ഇവരെ പിന്നീട് പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ദി കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ നിന്ന് റിലീസിന് മുന്നോടിയായി ഹർജി നൽകിയിരുന്നു.

റിലീസ്പ ദിനത്തിപ്പോൾ തിനഞ്ച് സ്ഥലങ്ങളിൽ ദി കേരള സ്റ്റോറിയുടെ പ്രദർശനം നടന്നപ്പോൾ ഏഴിടങ്ങളിൽ സിനിമയ്‌ക്കെതിരെ പ്രതിഷേധം നടന്നു. വടപളനിയിലും ടീനഗറിലും തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. തീയറ്ററുകൾക്കുള്ളിലേക്ക് കടന്ന പ്രവർത്തകർ സിനിമയുടെ പോസ്റ്ററുകൾ വലിച്ചുകീറി. ഇതിൽ 25 പേരെ പൊലീസ് അറസ്റ്റുചെയ്തു.

Read Also: ആശിർവാദിൽ ‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ല; ഈ ആഴ്ച പ്രദർശിപ്പിക്കാതിരുന്നത് സ്ലോട്ട് ഇല്ലാത്തതിനാലെന്ന് അധികൃതർ [24 വെബ് എക്സ്ക്ലൂസിവ്]

റോയൽപേട്ടയിലുണ്ടായ പ്രതിഷേധത്തിൽ എക്‌സ്പ്രസ് അവന്യുവിലേക്ക് മാർച്ചുമായെത്തിയ എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളമുണ്ടായി. ചെന്നൈ-പോണ്ടിച്ചേരി റൂട്ടിലെ ഇസിആർ മാളിലാണ് സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദർശനം നിർത്തി.

Story Highlights: Financial loss leads to end of ‘The Kerala Story’ in Tamil Nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here