Advertisement

മതീഷ പതിരനയെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് അടുപ്പിക്കരുത്; അവൻ ഐസിസി ടൂർണമെൻ്റുകൾ കളിക്കട്ടെ: എംഎസ് ധോണി

May 7, 2023
Google News 1 minute Read

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ശ്രീലങ്ക യുവ പേസർ മതീഷ പതിരനയെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് അടുപ്പിക്കരുതെന്ന് ടീം ക്യാപ്റ്റൻ എംഎസ് ധോണി. ശ്രീലങ്കയ്ക്കായി ഒട്ടേറെ നേട്ടങ്ങൾ പതിരന സ്വന്തമാക്കുമെന്ന് ധോണി പറഞ്ഞു. ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ വിജയിച്ചതിനു ശേഷം സംസാരിക്കുന്നതിനിടെയാണ് ധോണിയുടെ അഭിപ്രായ പ്രകടനം.

“ഞാൻ അവനെ റെഡ് ബോൾ ക്രിക്കറ്റ് കളിപ്പിക്കില്ല. എല്ലാ ഐസിസി ടൂർണമെൻ്റുകളും കളിക്കാം. ശ്രീലങ്കയ്ക്ക് മഹത്തായ ഒരു മുതൽക്കൂട്ടാവും അവൻ. കഴിഞ്ഞ സീസണിൽ അവൻ കുറച്ച് മെലിഞ്ഞിരുന്നു. ഇക്കൊല്ലം അല്പം മസിലുണ്ടായിട്ടുണ്ട്. ക്ലീൻ ആക്ഷൻ ഇല്ലാത്തവരുടെ ആക്ഷൻ മനസിക്കാൻ ബാറ്റർമാർക്ക് ബുദ്ധിമുട്ടാണ്. പക്ഷേ, പേസും സ്ഥിരതയുമാണ് അവനെ സ്പെഷ്യലാക്കുന്നത്.”- ധോണി പറഞ്ഞു.

മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. മുംബൈ ഉയർത്തിയ 140 എന്ന വിജയലക്ഷ്യം ചെന്നൈ മറികടന്നത് 14 പന്തുകൾ ബാക്കി നിൽക്കെ. 42 പന്തുകളിൽ നിന്ന് 44 റണ്ണുകൾ നേടിയ ഡെവോൺ കോൺവെയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. 4 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പതിരന ചെന്നൈക്കായി തകർപ്പൻ പ്രകടനം നടത്തി. ജയത്തോടെ ചെന്നൈ ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തി.

Story Highlights: matheesha pathirana ms dhoni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here