പെറുവിൽ സ്വർണ ഖനിയിലുണ്ടായ തീപിടിത്തത്തിൽ മരണം 27 ആയി

തെക്കൻ പെറുവിലെ സ്വർണ ഖനിയിലുണ്ടായ തീപിടിത്തത്തിൽ മരണം 27 ആയി. ഊർജ, ഖനി മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2000-ന് ശേഷം ഉണ്ടകുന്ന ഏറ്റവും വലിയ ഖനന അപകടമാണിത്.
ശനിയാഴ്ച പുലർച്ചെ അരെക്വിപ മേഖലയിലെ ‘ലാ എസ്പറൻസ’ ഖനിയിലാണ് തീപിടിത്തമുണ്ടായത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിവരം. 30 സ്പെഷ്യലിസ്റ്റ് ഓഫീസർമാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും കൂടുതൽ പേരെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അധികൃതർ പറഞ്ഞു. ‘യാനക്വിഹുവ’ എന്ന ചെറുകിട സ്ഥാപനമാണ് ഖനി നടത്തുന്നത്.
പെറു ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ നിർമ്മാതാക്കളിൽ ഒന്നാണ്, പ്രതിവർഷം 100 ടണ്ണിലധികം ഖനനം ചെയ്യുന്നു(ലോകത്തെ മൊത്തം വാർഷിക വിതരണത്തിന്റെ ഏകദേശം 4%). 2002-ൽ പെറുവിലെ വിവിധ ഖനന അപകടങ്ങളിൽ 73 പേരാണ് കൊല്ലപ്പെട്ടത്. 2022-ൽ 38 പേർ കൊല്ലപ്പെട്ടു.
Story Highlights: Gold mine fire kills at least 27 in Peru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here