Advertisement

താനൂര്‍ അപകടം ഏറെ ദൗര്‍ഭാഗ്യകരം; വീഴ്ചയുണ്ടായെങ്കില്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ്

May 8, 2023
Google News 1 minute Read
Malappuram boat accident VD satheeshan

മലപ്പുറം താനൂര്‍ ഒട്ടുമ്പുറം തൂവല്‍തീരത്ത് വിനോദ യാത്ര ബോട്ട് അപകടത്തില്‍പ്പെട്ട സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അപകടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് സമീപത്തെ ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കണം. അനുവദിക്കപ്പെട്ടതിലും കൂടുതല്‍ ആളുകള്‍ ബോട്ടില്‍ യാത്ര ചെയ്തു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാതെയാണ് യാത്ര നടത്തിയത് എങ്കില്‍ അത് അതീവ ഗുരുതരമാണ്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങളിലും ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും സജീവമായി ഇടപെടണം. ഉറ്റവരെ നഷ്ടപ്പെട്ട എല്ലാവരുടേയും ദു:ഖത്തില്‍ പങ്കുചേരുന്നതായും പ്രതിപക്ഷനേതാവ് കുറിച്ചു.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ലഭ്യമാകുന്ന വിവരമനുസരിച്ച് 21 പേരാണ് മരിച്ചത്. നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് മെയ് 8 ന് നടത്താനിരുന്ന താലൂക്കുതല അദാലത്തുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ താനൂര്‍ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കും. അപകടത്തില്‍ മരിച്ചവരില്‍ അധികവും കുട്ടികളാണെന്നാണ് ലഭ്യമായ വിവരം.

Story Highlights: Malappuram boat accident VD satheeshan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here