താനൂര്‍ ബോട്ടപകടം; കാണാതായ കുട്ടിയെ കണ്ടെത്തിയെന്ന് ദുരന്ത നിവാരണ വിഭാഗം

മലപ്പുറം താനൂരിലെ ബോട്ടപകടത്തില്‍ കാണാതായ കുട്ടിയെ കണ്ടെത്തി. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. വൈകിട്ടോടെ തെരച്ചില്‍ നിര്‍ത്താനാണ് തീരുമാനം.
നിലവില്‍ 22 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. എട്ട് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായമായി നല്‍കും. ആശുപത്രികളിലുള്ളവരുടെ ചികിത്സാ സഹായവും സര്‍ക്കാര്‍ വഹിക്കും. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also: ഒന്നിച്ച് പോയവര്‍ ഇനി ഒന്നിച്ചുറങ്ങും; കുന്നുമ്മല്‍ കുടുംബത്തിലെ 11 പേരുടെയും മൃതദേഹം ഖബറടക്കി
അതേസമയം ബോട്ടപകടവുമായി ബന്ധപ്പെട്ട് പൊലീസിനെ തെറ്റിധരിപ്പിക്കാന്‍ ബോട്ടുടമയുടെ ശ്രമം. നാസറിന്റെ ഫോണ്‍ സഹോദരന്റ കൈയിലാണെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. ഫോണ്‍ കൈമാറിയ ശേഷം നാസര്‍ ഒളിവില്‍ തന്നെ തുടരുകയാണ്. സഹോദനും സംഘവും എറണാകുളത്ത് എത്തിയത് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനാണെന്ന് വ്യക്തമായി. ഇവര്‍ അഭിഭാഷകരുമായി ബന്ധപ്പെട്ടതിനും തെളിവ് ലഭിച്ചു. വരും നിമിഷങ്ങളില്‍ തന്നെ നാസര്‍ പിടിയിലായേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കീഴടങ്ങുന്നതിന് മുമ്പുതന്നെ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം.
Story Highlights: Missing child found Tanur boat accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here