പരസ്പരമുള്ള ഏറ്റുമുട്ടലിൽ കുനോ നാഷണൽ പാർക്കിലെ പെൺചീറ്റ ചത്തു; ഉദയ്ക്കും സാഷയ്ക്കും പിന്നാലെ ഇപ്പോൾ ദക്ഷയും…

ദക്ഷിണാഫ്രിക്കയിൽ നിന്ന് കുനോ നാഷണൽ പാർക്കിലെത്തിച്ച ഒരു ചീറ്റ കൂടി ചത്തു. മറ്റ് ചീറ്റുകളുമായുള്ള ഏറ്റുമുട്ടിലിൽ മാരകമായി മുറിവേറ്റാണ് ദക്ഷ എന്ന് പേരിട്ട പെൺ ചീറ്റ ചത്തത്. ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്നും എത്തിച്ച ചീറ്റകളിൽ രണ്ടെണ്ണം നേരത്തെ തന്നെ ചത്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ഒരു പെൺചീറ്റയെ കൂടി നഷ്ടമാകുന്നത്. ( Another cheetah dies at Kuno National Park ).
ഉദയ് എന്ന് പേരുള്ള ചീറ്റ കഴിഞ്ഞ മാസമാണ് കുനോ നാഷണൽ പാർക്കിൽ അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ ചത്തത്. സാഷ എന്ന പെൺചീറ്റപ്പുലി വൃക്കരോഗം ബാധിച്ചാണ് ചത്തത്. നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെയും ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെയുമാണ് 2022 സെപ്തംബറിനും 2023 ഫെബ്രുവരിക്കും ഇടയിൽ ഇന്ത്യയിലേക്ക് എത്തിച്ചത്.
ഇന്റർ കോണ്ടിനെന്റൽ ചീറ്റ ട്രാൻസ്‌ലോക്കേഷൻ പദ്ധതിയുടെ ഭാഗമായി ചരക്ക് വിമാനത്തിലാണ് ചീറ്റകളെ രാജ്യത്ത് എത്തിച്ചത്. പിന്നീട് ഇന്ത്യൻ എയർഫോഴ്സിന്റെ ഹെലികോപ്ടറിൽ ഗ്വാളിയോർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് എത്തിക്കുകയായിരുന്നു. ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനഃരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം പ്രൊജക്റ്റ് ചീറ്റ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്.
Read Also: ഫോണിന്റെ ഡിസ്‌പ്ലേയിലെ സുഷിരം വഴി വാതകം വെടിയുണ്ട കണക്കെ ചീറ്റി; ഫോൺ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും
പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി അഞ്ച് വർഷം കൊണ്ട് 50 ചീറ്റകളെ ഇന്ത്യയിൽ എത്തിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ പടിയായാണ് കഴിഞ്ഞ സെപ്തംബറിൽ എട്ട് ചീറ്റകളെ നമീബയയിൽ നിന്നും എത്തിച്ചത്. 1952 ലാണ് ചീറ്റകൾ ഇന്ത്യയിൽ നിന്നും പൂർണ്ണമായും അപ്രത്യക്ഷമായത്. ആഗോളതലത്തിൽ ആദ്യമായി ചീറ്റ പോലുള്ള മൃഗങ്ങളുടെ ഭൂഖണ്ഡാനന്തര കൈമാറ്റം നടന്നത്. ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനഃരധിവസിപ്പിക്കുക എന്നതാണ് പ്രൊജക്റ്റ് ചീറ്റ പദ്ധതിയുടെ ലക്ഷ്യം.
ഈ വർഷം ഏപ്രിൽ 23ന് മധ്യ പ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ നിന്നും പുറത്തു കടന്ന ചീറ്റയെ പിടികൂടി തിരികയെത്തിച്ചിരുന്നു. അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലെ വനത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വനം വകുപ്പ് അധികൃതർ ചീറ്റയെ പിടികൂടി പാർക്കിലേക്ക് എത്തിച്ചത്. ജൂണിൽ മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് മൂന്ന് പെണ്ണും രണ്ട് ആണും ഉൾപ്പടെ അഞ്ച് ചീറ്റകളെ കുനോ നാഷണൽ പാർക്കിലെ സ്വതന്ത്രമായ അവസ്ഥയിലേക്ക് അക്ലിമൈസേഷൻ ക്യാമ്പുകളിൽ നിന്ന് തുറന്ന് വിടുമെന്ന് നേരത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു.
ചീറ്റപ്പുലികളെ കുനോയിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുമെന്നും അവ കാര്യമായ അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് കടക്കാത്ത പക്ഷം അവയെ തിരിച്ച് കൊണ്ട് വരേണ്ടതില്ലെന്നും മന്ത്രാലയം പ്രതികരിച്ചിരുന്നു.നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റപ്പുലികളിൽ നാലെണ്ണത്തിനെ കെഎൻപിയിലെ വേലി കെട്ടിയ അക്ലിമൈസേഷൻ ക്യാമ്പുകളിൽ നിന്ന് സ്വതന്ത്രമായ അവസ്ഥയിലേക്ക് വിട്ടിട്ടുണ്ട്.
Story Highlights: Another cheetah dies at Kuno National Park
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here