Advertisement

ഡൽഹി ആർമി ബേസ് ഹോസ്പിറ്റലിൽ തീപിടുത്തം

May 9, 2023
Google News 1 minute Read
Fire Breaks Out At Army Base Hospital

ഡൽഹി കന്റോൺമെന്റ് ഏരിയയിലെ ആർമി ബേസ് ഹോസ്പിറ്റലിൽ തീപിടുത്തം. പുലർച്ചെ 3.50 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. പത്തിലധികം ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

തീപിടിത്തത്തിൽ മെഡിക്കൽ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Story Highlights: Fire Breaks Out At Army Base Hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here