Advertisement

യുവതിയെയും സുഹൃത്തിനെയും കുടുക്കാൻ കാറിൽ എംഡിഎംഎ ഒളിപ്പിച്ച് യുവാവ്; സംഭവം യുവതിയുടെ ഭർത്താവിന്റെ ക്വട്ടേഷൻ

May 9, 2023
Google News 3 minutes Read
man trapped the woman and her friend in the MDMA case

തൃശൂർ കൊടുങ്ങല്ലൂരിൽ യുവതിയെയും സുഹൃത്തിനെയും കുടുക്കുവാൻ കാറിൽ എംഡിഎംഎ ഒളിപ്പിച്ചുവെച്ച കേസിൽ പ്രതി അറസ്റ്റിൽ. ആനപ്പുഴ ബാസ്റ്റിൻതുരുത്ത് സ്വദേശി കിരണിനെയാണ് കൊടുങ്ങല്ലർ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വിദേശത്തുള്ള ഭർത്താവിന്റെ നിർദ്ദേശപ്രകാരമാണ് എംഡിഎംഎ ഒളിപ്പിച്ചതെന്നാണ് കിരണിന്റെ മൊഴി. ( man trapped the woman and her friend in the MDMA case ).

കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ പാർക്ക് ചെയ്തിരുന്ന സ്വിഫ്റ്റ് കാറിൽ എം.ഡി.എം.എ വച്ച് യുവതിയേയും സുഹൃത്തിനേയും കേസ്സിൽ പെടുത്തുവാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ആനപ്പുഴ ബാസ്റ്റിൻതുരുത്ത് നൊട്ടൻ്റെ പറമ്പിൽ കിരണിനെയാണ് (34) കൊടുങ്ങല്ലർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ ബൈജുവിന്റ നേതൃത്വത്തിൽ എസ്ഐമാരായ ഹറോൾഡ് ജോർജ്, എൻ.പി ബിജു, എഎസ്ഐ മുഹമ്മദ് സിയാദ്, എസ്.സി.പി.ജ ജോസഫ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

യുവതിയുടെ ഭർത്താവ് ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരമാണ് കിരൺ യുവതിയും സുഹൃത്തും ഉപയോഗിച്ചിരുന്ന കാറിൽ എം.ഡി.എം.എ ഒളിപ്പിച്ചു വെച്ചത്. മയക്കുമരുന്ന് കാറിൽ വച്ച ശേഷം കാറിൻ്റെ ചിത്രങ്ങൾ ഗൾഫിലുള്ള ശ്രീകുമാറിന് കിരൺ അയച്ചു കൊടുക്കുകയും, തൻ്റെ സുഹൃത്ത് വഴി ശ്രീകുമാർ കൊടുങ്ങല്ലൂർ പൊലീസിന് വിവരം നൽകുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. ഇതേ തുടർന്നാണ് കിരണിനെ അറസ്റ്റ് ചെയ്തത്. ഭർത്താവ് ശ്രീകുമാറിനെയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം.

Story Highlights: man trapped the woman and her friend in the MDMA case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here