Advertisement

മാക്‌സ്‌വെല്‍, ഡു പ്ലെസിസ് കരുത്തിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ആര്‍സിബിക്ക് മികച്ച സ്‌കോര്‍

May 9, 2023
Google News 2 minutes Read
mumbai-indians-need-200-runs-to-win-against-royal-challengers-bangalore

ഐപിഎലിലെ റോയല്‍ ചലഞ്ചേഴ്‌സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തിൽ ആര്‍സിബിക്ക് മികച്ച സ്‌കോര്‍. തുടക്കം തകര്‍ച്ചയോടെ തുടങ്ങിയ ആർസിബി ഗ്ലെന്‍ മാക്‌സ്‌വെല്‍ (33 പന്തില്‍ 68), ഫാഫ് ഡു പ്ലെസിസ് (41 പന്തില്‍ 65) കരുത്തിൽ ആർസിബി 200 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് എത്തി.(MI need 200 runs to win against RCB)

വാംഖഡെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വിരാട് കോലി (1), അനുജ് റാവത്ത് (16) എന്നിവരെ തുടക്കത്തിൽ തന്നെ നഷ്ടമായി. പിന്നീട് ഫാഫ്- മാക്‌സി സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

ഇരുവരും 120 റണ്‍സ് കൂട്ടിചേര്‍ത്തു. വാലറ്റത്ത് ദിനേശ് കാര്‍ത്തികിന്റെ (18 പന്തില്‍ 30) ഇന്നിംഗ്‌സും ആര്‍സിബിക്ക് കരുത്തേക്കി. കേദാര്‍ ജാദവ് (12), വാനിന്ദു ഹസരങ്ക (12) പുറത്താവാതെ നിന്നു. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് മുംബൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.കാമറൂണ്‍ ഗ്രീന്‍, ക്രിസ് ജോര്‍ദാന്‍, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, നെഹര്‍ വധേര, ക്രിസ് ജോര്‍ദാന്‍, പിയൂഷ് ചൗള, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്വാള്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, അനുജ് റാവത്ത്, മഹിപാല്‍ ലോംറോര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, വിജയകുമാര്‍ വൈശാഖ്, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.

Story Highlights: MI need 200 runs to win against RCB

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here