ട്രെയിൻ യാത്രയ്ക്കിടെ മദ്യലഹരിയിൽ യുവതിയുടെ കൈയ്യിൽ കയറി പിടിച്ച ടിക്കറ്റ് എക്‌സാമിനർ അറസ്റ്റിൽ

ട്രെയിൻ യാത്രക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിക്കറ്റ് എക്‌സാമിനർ അറസ്റ്റിൽ. നിലമ്പൂർ കൊച്ചുവേളി രാജ്യ റാണി എക്സ്പ്രെസ്സിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ടിക്കറ്റ് എക്‌സാമിനറായ തിരുവനന്തപുരം സ്വദേശി നിതീഷിനെ കോട്ടയം റയിൽവേ പോലീസ് അറസ്റ്റ് ചെയ്‌തു. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. ( Ticket examiner arrested for assaulting woman during train journey ).
നിലമ്പൂരിൽ നിന്നും കൊച്ചുവേളിക്ക് യാത്രചെയ്യാനാണ് യുവതി ട്രെയിനിൽ കയറിയത്. യുവതി ഒറ്റക്കായിരുന്നത് കൊണ്ട് തന്നെ, യാത്രയാക്കാൻ എത്തിയ പിതാവ്, മകളെ ഒന്ന് ശ്രദ്ധിക്കണേ എന്ന് ടിക്കറ്റ് എക്‌സാമിനറോട് പറയുകയും ചെയ്തിരുന്നു. പിന്നീട് പുലർച്ചെ ഒരുമണിയോടെ ടിക്കറ്റ് എക്‌സാമിനറായ നിധീഷ് ഒറ്റക്കിരുന്ന യുവതിയുടെ അരികിലെത്തി അശ്ലീല ചുവയോടെ സംസാരിക്കുകയായിയുന്നു. മറ്റൊരു കംപാർട്മെന്റിലേക്ക് പോകണം എന്നും ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചതോടെ ആലുവയിൽ വച്ച് ഇയാൾ ബലമായി കൈയ്യിൽ കയറി പിടിക്കുകയായിരുന്നു.
വീണ്ടും ശല്യം ചെയ്യാൻ ശ്രമിച്ചതോടെ യുവതി തിരുവനന്തപുരം റെയിൽവേ പോലീസിൽ കൺട്രോൾ റൂമിൽ ഫോണിൽ വിളിച്ച് പരാതിപ്പെട്ടു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടത്തിയ വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കമ്പാർട്മെന്റിൽ എത്തി ഇയാളെ പിടികൂടുകയായിരുന്നു. പിന്നീട് ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഇയാളെ കോട്ടയം റെയിൽവേ പൊലീസിന് കൈമാറി.
Story Highlights: Ticket examiner arrested for assaulting woman during train journey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here