Advertisement

ഹരീഷിന് വേണം ജീവിതത്തിലേക്ക് തിരിച്ചുവരാൻ കൈത്താങ്ങ്; സഹായിക്കണമെന്ന് സുഹൃത്തുക്കൾ

May 10, 2023
Google News 4 minutes Read
Actor Hareesh Pengan need financial help for treatment

ഗുരുതരമായ കരൾ സംബന്ധമായ അസുഖം ബാധിച്ച് രോ​​ഗത്തോട് മല്ലിടുന്ന നടൻ ഹരീഷ് പേങ്ങന് വേണ്ടി ചികിത്സാ ‌സഹായം അഭ്യർത്ഥിച്ച് സഹപ്രവർത്തകർ. അടിയന്തരമായി ചെയ്യേണ്ട ലിവർ ട്രാൻസ്പ്ലാന്റേഷനും തുടർ ചികിത്സകൾക്കുമായി ഭീമമായ തുകയാണ് ഹരീഷിന്റെ കുടുംബത്തിന് ആവശ്യം. പത്ത് ദിവസമായി എറണാകുളം അമൃത ആശുപത്രിയിലാണ് ഹരീഷ് ചികിത്സയിലുള്ളത്. സർജറിക്കും തുടർചികിത്സക്കുമായി 40 ലക്ഷത്തോളം രൂപയാണ് ആവശ്യം. ഈ തുക കണ്ടെത്താൻ സഹായിക്കണമെന്ന് ഹരീഷിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ മനോജ് കെ വർ​ഗീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.(Actor Hareesh Pengan need financial help for treatment)

മനോജ് കെ വർ​ഗീസിന്റെ കുറിപ്പ്:

എന്റെ നാട്ടുകാരനും പ്രിയ സുഹൃത്തുമായ ഹരീഷ്, കഴിഞ്ഞ പത്ത് ദിവസമായി എറണാകുളം അമൃത ആശുപത്രിയിൽ ജീവിതത്തിലേക്ക് തിരിച്ചു വരുവാനായി മല്ലിടുകയാണ്. ചെറിയ ഒരു വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരൾ സംബന്ധമായ അസുഖമാണ്. അടിയന്തരമായി ലിവർ ട്രാൻസ്പ്ലാന്റാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ ലിവർ ദാനം ചെയ്യാൻ തയ്യാറായിട്ടുണ്ട്. ഇനി വേണ്ടത് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയാണ്.

അതീവ ഗുരുതരാവസ്ഥയിൽ നിലവിൽ ന്യുമോണിയ പിടിപ്പെട്ട് ICUൽ ജീവിതത്തോട് മലിട്ട് കഴിയുന്ന ഹരീഷിനെ ഞാനിന്ന് നേരിൽ കണ്ടിരുന്നു. ഡോക്ടർമാരുമായി വിശദമായി സംസാരിക്കുകയുമുണ്ടായി. തുടർന്നുള്ള ഓരോ ദിവസവും ഹരീഷിന് നിർണായകമാണ്. സർജറിക്കും തുടർചികിത്സക്കുമായി ചെലവ് വന്നേക്കാവുന്ന ഏകദേശം 35 – 40 ലക്ഷം രൂപ കണ്ടെത്തുവാൻ അവനെ അത്രയും ഇഷ്ടപ്പെടുന്ന നാടും നാട്ടുകാരും സുഹൃത്തുക്കളും കൈകോർക്കുകയാണ്. ഈ ജീവൻ രക്ഷാപ്രയത്നത്തിൽ പങ്കാളിയായി സഹായിക്കണം എന്ന് അഭ്യർത്ഥന..

ഹരീഷിന്റെ സഹോദരിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
SREEJA. M. NAIR
Savings Account : 338202120002191
UNION BANK OF INDIA
Branch : Athani, Ernakulam District, Kerala
IFSC CODE: UBIN0533823
Google Pay (G Pay) : +91 79824 97909

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിൽ ഹരീഷ് പേങ്ങൻ വേഷമിട്ടിട്ടുണ്ട്.

Story Highlights: Actor Hareesh Pengan need financial help for treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here