Advertisement

‘കള്ളപ്പണമോ കള്ളവോട്ടോ?’; ബിജെപി ഗോവയിൽ നിന്ന് കർണാടകയിലേക്ക് ആളുകളെ എത്തിക്കുന്നതായി കോൺഗ്രസ്

May 10, 2023
Google News 12 minutes Read
'BJP is sending people from Goa to Karnataka'; Congress

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസ്. ബിജെപി ഗോവയിൽ നിന്ന് ആളുകളെ കർണാടകയിലേക്ക് എത്തിക്കുന്നുവെന്നാണ് ആരോപണം. കള്ളപ്പണം കടത്തുകയാണോ അതോ കള്ളവോട്ടാണോ ബിജെപി ലക്ഷ്യമിടുന്നതെന്നും കോൺഗ്രസ് ചോദിച്ചു. ഒരു ബസിന്റെ വീഡിയോ കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. (‘BJP is sending people from Goa to Karnataka’; Congress)

‘എന്തിനാണ് ഗോവയിലെ ബിജെപി സര്‍ക്കാര്‍ കദംബ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ രാത്രി വടക്കന്‍ കര്‍ണാടകയിലേക്ക് ആളുകളെ അയക്കുന്നത്? കള്ളപ്പണം കടത്തുകയാണോ അതോ കള്ളവോട്ടാണോ ലക്ഷ്യം?” കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി മോദിയുടെ റാലിക്ക് മുന്നോടിയായി ഗോവയില്‍ നിന്നും നിരവധി പേരെ കര്‍ണാടകയിലേക്ക് വിട്ടതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും ആരോപിച്ചു.

‘കർണ്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ദാണ്ഡേലിയിലെ വിസിലിംഗ് വുഡ്സ് ജംഗിൾ റിസോർട്ടിൽ എന്താണ് സംഭവിക്കുന്നത്? വിശ്വജീത് റാണെ ഇവിടെ 6 മുറികൾ ബുക്ക് ചെയ്തിട്ടുണ്ടോ? എന്താണ് ഉദ്ദേശ്യം?’-രൺദീപ് സിംഗ് സുർജേവാല ട്വിറ്ററിൽ കുറിച്ചു. കർണാടക ഡിജിപിയെയും അദ്ദേഹം പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

കര്‍ണാടകയില്‍ ബിജെപിയും കോണ്‍ഗ്രസും ജെഡിഎസും തമ്മിലുളള ത്രികോണ പോരാട്ടമാണ് നടക്കുന്നത്. രാവിലെ 7 മണിയോടെ 224 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. വോട്ടെണ്ണല്‍ മെയ് 13 ന് നടക്കും.

Story Highlights: ‘BJP is sending people from Goa to Karnataka’; Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here